കൊച്ചി: മെയിൽ റിലീസിന് കാത്തിരിക്കുന്ന ‘ദി കേരള സ്റ്റോറി’ എന്ന സിനിമയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി.കേരളത്തിൽനിന്ന് കാണാതായ സ്ത്രീകളെ കൊണ്ടുപോയി നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ കഥാതന്തു.
എന്നാൽ ചിത്രത്തിന്റെ ടീസർ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും സമൂഹത്തിൻറെ പൊതുസമാധാനം നശിപ്പിക്കുന്നതാണെന്നും ജോൺ ബ്രിട്ടാസ് എംപി കത്തിൽ ആരോപിക്കുന്നു.
ചിത്രം കേരളത്തിലേക്ക് രഹസ്യമായി അധാർമ്മിക സന്ദേശം പ്രചരിപ്പിക്കുകയും രാജ്യത്തിൻറെ മതേതരത്വം ഇല്ലാതാക്കുകയും നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ മഹത്തായ ആശയത്തെ തകർക്കുകയും ചെയ്യുന്നതാണെന്നും ആരോപിക്കുന്നു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
Discussion about this post