ന്യൂഡൽഹി: അമേരിക്കയിൽ സൈനിക ഹെലികോപ്റ്ററുകൾ തകർന്ന് അപകടം. മൂന്ന് പെെലറ്റുമാർ കൊല്ലപ്പെട്ടു. ഒരു പെെലറ്റിന് പരിക്കേറ്റു. അമേരിക്കയിലെ അലാസ്കയിൽ രാവിലെയോടെയാണ് സംഭവം ഉണ്ടായത്.
അലാസ്കയിൽ പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. എഎച്ച്-64 അപ്പാഷെ ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്. പരിശീലനത്തിന് ശേഷം വെയിൻറൈറ്റിൽ നിന്നും മടങ്ങുകയായിരുന്നു. ഇതിനിടെ ഫയർബാങ്ക്സിന് അടുത്തുവച്ചായിരുന്നു അപകടം സംഭവിച്ചത്. ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രണ്ട് ഹെലികോപ്റ്ററുകളിലും രണ്ട് വീതം പൈലറ്റുമാർ ഉണ്ടായിരുന്നു. സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു.
ഈ വർഷം അമേരിക്കയിൽ ഉണ്ടാകുന്ന രണ്ടാമത്തെ ഹെലികോപ്റ്റർ അപകടമാണ് ഇത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ടൽക്കീന്റയിൽവച്ച് മറ്റൊരു അപ്പാഷെ ഹെലികോപ്റ്റർ തകർന്നു വീണിരുന്നു. ഇതിൽ രണ്ട് പൈലറ്റുമാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post