Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മൂന്നാം വയസിൽ മാതാപിതാക്കൾ തമ്പാനൂരിൽ ട്രെയിനിൽ ഉപേക്ഷിച്ചു; കേൾവിയും സംസാരശേഷിയും ഇല്ല; വളരുന്നത് ശ്രീചിത്ര പുവർ ഹോമിൽ; നരേന്ദ്രമോദി ചേർത്തുനിർത്തിയ രാഹുലിന് പ്രതീക്ഷകൾ ഏറെയാണ്

by Brave India Desk
Apr 28, 2023, 02:02 pm IST
in Kerala, Special
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; മൂന്നാം വയസിൽ മാതാപിതാക്കൾ തമ്പാനൂരിൽ ട്രെയിനിൽ ഉപേക്ഷിച്ചു. കേൾവിയും സംസാരശേഷിയും ഇല്ല. വളരുന്നത് തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിൽ. വന്ദേഭാരതിന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചേർത്ത് നിർത്തി ആശ്ലേഷിച്ച കലാകാരൻ രാഹുലിന്റെ വിശേഷങ്ങളാണിത്. മോദിക്കൊപ്പമുളള വീഡിയോയും ചിത്രങ്ങളും വൈറൽ ആയതോടെ നിരവധി പേരാണ് രാഹുലിനെ അഭിനന്ദിച്ച് എത്തുന്നത്.

കേരളത്തിന് കേന്ദ്രസർക്കാരിന്റെ സമ്മാനമായി ലഭിച്ച വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യുന്ന ചിത്രമാണ് രാഹുൽ അദ്ദേഹത്തിന് വരച്ച് നൽകിയത്. ചിത്രം കൈയ്യിൽ വാങ്ങി നോക്കിയ പ്രധാനമന്ത്രിയോട് ആംഗ്യഭാഷയിൽ രാഹുൽ സംസാരിക്കാൻ തുടങ്ങി. ഒപ്പമുണ്ടായിരുന്ന ആൾ രാഹുലിന് പറയാനുളളത് പ്രധാനമന്ത്രിക്ക് ട്രാൻസ്‌ലേറ്റ് ചെയ്തു നൽകി.

Stories you may like

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ആശ്വാസം; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ആദ്യമായിട്ടാണ് പ്രധാനമന്ത്രിയെ കാണുന്നതെന്നും അങ്ങേയറ്റം സന്തോഷമുണ്ടെന്നുമാണ് രാഹുൽ പ്രധാനമന്ത്രിയോട് പറഞ്ഞത്. ഇത് കേട്ട മോദി രാഹുലിനെ സ്‌നേഹത്തോടെ ചേർത്തുനിർത്തി ആശ്ലേഷിക്കുകയായിരുന്നു. നല്ല കലാകാരനായി വളരണമെന്നും തനിക്ക് ഇങ്ങനെയൊന്നും ചിത്രങ്ങൾ വരയ്ക്കാനാകുന്നില്ലല്ലോയെന്നും പ്രധാനമന്ത്രി രാഹുലിനോട് പറഞ്ഞു. ദൃശ്യങ്ങൾ വീഡിയോ ആയി പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തതോടെ വൈറലാകുകയും ചെയ്തു.

20 വർഷങ്ങൾക്ക് മുൻപാണ് രാഹുലിനെ ശ്രീചിത്ര പുവർ ഹോമിൽ എത്തിക്കുന്നത്. ട്രെയിനിൽ മാതാപിതാക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ട മൂന്ന് വയസുളള കുട്ടിയെ തമ്പാനൂർ പോലീസാണ് അന്ന് ഇവിടെ എത്തിച്ചത്. പേര് നൽകിയതും ശ്രീചിത്ര പുവർ ഹോമിൽ നിന്നാണ്. ചിത്രം വരയ്ക്കാനുളള രാഹുലിന്റെ കഴിവ് ജൻമസിദ്ധമാണെന്ന് പുവർ ഹോമിലെ സൂപ്രണ്ട് ബിന്ദു പറഞ്ഞു. വരയ്ക്കാനുളള വാസന നേരത്തെ പ്രകടിപ്പിച്ചിരുന്നു. അതനുസരിച്ച് സാധനങ്ങളും വാങ്ങി നൽകി. ജീവൻ തുടിക്കുന്ന ഒട്ടേറെ ചിത്രങ്ങൾ രാഹുൽ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്.

റെയിൽവേ മത്സരം നടത്തിയാണ് പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കാൻ അർഹരായ കുട്ടികളെ തിരഞ്ഞെടുത്തത്. 18 വയസിൽ താഴെയുളളവർക്കായിരുന്നു മത്സരമെങ്കിലും രാഹുലിന്റെ കാര്യം പ്രത്യേക കേസായി സൂപ്രണ്ട് പറഞ്ഞതോടെ റെയിൽവേ ഉദ്യോഗസ്ഥർ അനുമതി നൽകുകയായിരുന്നു. സൂപ്രണ്ട് തന്നെയാണ് ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്യുന്ന ചിത്രം വരയ്ക്കാൻ നിർദ്ദേശിച്ചത്.

ജഗതിയിലെ സ്‌പെഷൽ സ്‌കൂളിൽ പ്ലസ് ടു കഴിഞ്ഞ രാഹുലിനെ ഫൈൻ ആർട്‌സ് കോളജിൽ വിട്ട് പഠിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് സൂപ്രണ്ട് പറഞ്ഞു. ഇതിനായി ജില്ലാ കളക്ടർ ഉൾപ്പെടെയുളളവരുടെ പിന്തുണ തേടുമെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ടതോടെ രാഹുലിനും ഇരട്ടി ആവേശവും ഊർജ്ജവുമായെന്ന് ശ്രീചിത്ര പുവർ ഹോമിലെ ജീവനക്കാർ പറയുന്നു.

Tags: Narendra ModiSPECIALRahul Painting
Share5
Tweet
Send
Share

Latest stories from this section

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

മാസപ്പടി കേസ്: പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണത്തിന് പ്രത്യേക സംഘം? സർക്കാർ തീരുമാനം ഇന്ന്

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

Latest News

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ആശ്വാസം; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

നസൂൽ ഭൂമി ഒഴിപ്പിക്കൽ ഭീഷണി: ശ്രീനഗറിലെ കച്ചവടക്കാർ തെരുവാധാരമാകാൻ സാധ്യത; പ്രതിഷേധം ശക്തം!

നസൂൽ ഭൂമി ഒഴിപ്പിക്കൽ ഭീഷണി: ശ്രീനഗറിലെ കച്ചവടക്കാർ തെരുവാധാരമാകാൻ സാധ്യത; പ്രതിഷേധം ശക്തം!

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കർ ഭീകരർക്ക് അഭയം നൽകി ; രണ്ട് കശ്മീർ സ്വദേശികൾ അറസ്റ്റിൽ

ഐസിസ് റിക്രൂട്ട്മെന്റ്, ആപ്പ് വികസിപ്പിച്ച് രഹസ്യ ആശയവിനിമയം: ഒമ്പത് ഭീകരർക്കെതിരെ എൻ.ഐ.എ കുറ്റപത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies