ജയ്പൂർ: ഉദയ്പൂരിൽ നിർബന്ധിത മതംമാറ്റത്തിന് ഇരയായതായി യുവതി. രാജസ്ഥാനിലെ ഒരു ഗ്രാമത്തിലെ വില്ലേജ് ഡെവലെപ്‌മെന്റ് ഓഫീസറായ അജ്മൽ ഖാൻ എന്ന 57 കാരനെതിരെയാണ് പരാതി. രണ്ട് ഭാര്യമാരുള്ള ഇയാൾ തന്നെ മൂന്നാം ഭാര്യയാക്കിയെന്നാണ് യുവതി പറയുന്നത്.
അജ്മൽ ഖാൻ 38 കാരിയായ യുവതിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യുകയുമായിരുന്നു. തന്നെ അനുസരിച്ചില്ലെങ്കിൽ 8 വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി വിൽക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.
യുവതിയെ ഭീഷണിപ്പെടുത്തി മതം മാറ്റുകയും കുട്ടിയെയും മുസ്ലീം മതം സ്വീകരിക്കാൻ നിർബന്ധിപ്പിക്കുകയും ചെയ്തു. ഇവർ ആരാധിച്ചിരുന്ന ഹിന്ദു ദൈവങ്ങളുടെ വിഗ്രങ്ങൾ തച്ചുടച്ച അജ്മൽ, ദിവസവും നിസ്‌കരിക്കാനും ബുർഖ ധരിക്കാനും യുവതിയോട് ആവശ്യപ്പെട്ടു.
താൻ അവിവാഹിതനാണെന്നാണ് ആദ്യം അജ്മൽ തന്നോട് പറഞ്ഞിരുന്നതെന്നും പിന്നീടാണ് രണ്ട് ഭാര്യമാർ ഉണ്ടെന്ന് മനസിലായതെന്നും യുവതി പറഞ്ഞു.








