ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദുക്കളുടെ വസ്തു തട്ടിയെടുക്കാനുള്ള ശ്രമവുമായി മതതീവ്രവാദികൾ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വസ്തു തട്ടിയെടുക്കുന്നതിനായി സ്ത്രീകളെ ഉൾപ്പെടെ പ്രതികൾ ഉപദ്രവിക്കുന്നുവെന്നാണ് പരാതി.
ഗാസിയാബാദ് സ്വദേശികളായ മസൂദ് സിദ്ദിഖി, മുഹമ്മദ് ഇക്രം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശവാസികളായ അശോക് പാണ്ഡെ, സഞ്ജയ് തിവാരി എന്നിവർ താമസിക്കുന്ന ഫ്‌ളാറ്റുകളാണ് പ്രതികൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നത്. ഇവരുടെ ഫ്‌ളാറ്റുകൾക്ക് മുകളിലെ ടെറസുകളിൽ പ്രതികൾ ചേർന്ന് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു.
ഡിഎൽഎഫ് സാഹിബാബാദ് പ്രദേശത്താണ് ഹിന്ദു കുടുംബങ്ങൾ താമസിക്കുന്നത്. 2016 ലായിരുന്നു ഇവിടെ ഇവർ ഫ്‌ളാറ്റ് വാങ്ങിയത്. ഇതിന് ശേഷമായിരുന്നു പ്രതികൾ ഇവിടെ ഫ്‌ളാറ്റ് വാങ്ങിയത്. എന്നാൽ അന്ന് മുതൽ പ്രതികളും കുടുംബവും ചേർന്ന് ഹിന്ദു കുടുംബങ്ങളെ ഉപദ്രവിക്കാൻ ആരംഭിക്കുകയായിരുന്നു. ഉപദ്രവം അസഹനീയമായതോടെയാണ് ഹിന്ദു കുടുംബങ്ങൾ പോലീസിൽ പരാതി നൽകിയത്.
കുടുംബങ്ങൾ പരാതി നൽകിയതോടെ വക്കർ സിദ്ദിഖി, ഷക്കീൽ അഹമ്മദ്, മുഹമ്മദ് ചന്ദ് എന്നിവർ ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 147, 323, 504, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post