ടെക്സസ്: യുഎസിലെ ടെക്സസില്‍ വീടിനുളളിൽ കടന്ന് അക്രമിയുടെ വെടിവെയ്പിൽ എട്ട് വയസുളള കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ടെക്സസിലെ ക്ലെവ് ലൻഡിലാണ് സംഭവം. വെളളിയാഴ്ച രാത്രിയാണ് അക്രമം നടന്നതെന്ന് പോലീസ് അറിയിച്ചു. അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
39 കാരനാണ് അക്രമം നടത്തിയതെന്ന് സംശയിക്കുന്നതായും അക്രമത്തിന് ശേഷം ഇയാൾ ഓടിപ്പോകുകയോ ബൈക്കിൽ രക്ഷപെടുകയോ ചെയ്യുകയായിരുന്നെന്നും പോലീസ് പറഞ്ഞു. വധശിക്ഷ നടപ്പാക്കുന്ന രീതിയിലാണ് പ്രതി കൊലപാതകം നടത്തിയതെന്നും ലഹരിക്കടിമപ്പെട്ടതുപോലെ ആയിരുന്നു ഇയാളുടെ പെരുമാറ്റമെന്നും പോലീസ് വ്യക്തമാക്കി. എആർ 15 റൈഫിളാണ് കൊലപാതകി ഉപയോഗിച്ചത്.
വെള്ളിയാഴ്ച രാത്രി 11.31 നാണ് സാൻ ജാസിന്റോ കൗണ്ടി ഷെരീഫ് ഓഫീസിൽ അക്രമം സംബന്ധിച്ച സന്ദേശം ലഭിക്കുന്നത്. പോലീസെത്തുമ്പോൾ നാല് പേർ മരിച്ച നിലയിലായിരുന്നു. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ സ്ത്രീകളാണ്.
Discussion about this post