ഇടുക്കി: അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നുവിട്ടു. രാത്രി 12 മണി മണിയോടെ സീനിയറോടയ്ക്ക് സമീപത്തായാണ് തുറന്നുവിടുന്നത്. ജനവാസമേഖലയിൽ നിന്നും 23 കിലോമീറ്റർ അകലെയായിട്ടാണ് നിലവിൽ അരിക്കൊമ്പനുള്ളത്. കുമളി പഞ്ചായത്തിൽ ഇന്ന് രാവിലെ 7 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പെരിയാർ ടൈഗർ റിസർവിലെ 300 ഏക്കറിലധികം വരുന്ന പുൽമേടാണ് മേദകാനത്തിന് സമീപമുള്ള സീനിയറോട. വെള്ളവും തീറ്റയും എപ്പോഴും ലഭിക്കും എന്നതാണ് സീനിയറോട തിരഞ്ഞെടുക്കാൻ കാരണം. കടുത്ത വേനലിലും ഇവിടെ സുലഭമായി വെള്ളവും കിട്ടും. അതേസമയം പൂജ ചെയ്താണ് മന്നാൻ ആദിവാസി വിഭാഗം ആനയെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്.
അഞ്ച് മയക്കുവെടി വച്ചാണ് അരിക്കൊമ്പനെ കീഴടക്കിയത്. മണിക്കൂറുകൾ നീണ്ട പ്രതിരോധത്തിനൊടുവിൽ കൊമ്പൻ വരുതിയിലാവുകയായിരുന്നു. പ്രതിരോധ കാലാവസ്ഥ മറികടന്നായിരുന്നു ദൗത്യം. അരിക്കൊമ്പൻ സാധാരണ ജീവിതത്തിലേക്ക് എത്തുന്നത് വരെ നിരീക്ഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post