ബംഗളൂരു : കർണാടകയിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണവും ശക്തമാവുകയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും സ്റ്റാർ ക്യാമ്പെയ്‌നർമാരെ ഇറക്കിയാണ് റോഡ് ഷോകളും റാലികളും നടത്തുന്നത്. പ്രചാരണത്തിൽ പങ്കെടുക്കാൻ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കർണാടകയിലേക്കെത്തുന്ന എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ദാസറഹള്ളി നിയമസഭാമണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി എസ്. മുനിരാജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വാഹനപ്രചാരണ ജാഥയിൽ പങ്കെടുക്കാനാണ് സുരേഷ് ഗോപി എത്തുന്നത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിക്കാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
മല്ലസാന്ദ്ര സർക്കാർ ആശുപത്രിക്ക് സമീപം ആരംഭിക്കുന്ന വാഹനപ്രചാരണ ജാഥ വൈകീട്ട് ആറ് മണിയോടെ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന് സമീപത്തെ ദോസ്തി മൈതാനത്ത് അവസാനിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ സാമൂഹിക, സാംസ്‌കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ സംസ്ഥാനത്തെത്തി മെഗാ റോഡ് ഷോയിൽ പങ്കെടുത്തിരുന്നു. മെയ് 10 നാണ് വോട്ടെടുപ്പ്. ഇതിന് മുന്നോടിയായി അദ്ദേഹം കർണാടകയിലുടനീളം 19 റാലികളെിൽ പങ്കെടുക്കും.
Discussion about this post