ബംഗളൂരു : തന്നോടൊപ്പം ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുകയാണ് കർണാടകയിലെ കോൺഗ്രസ് സിദ്ധരാമയ്യ. രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയ്ക്ക് ഓടുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സിദ്ധരാമയ്യയുടെ വെല്ലുവിളി.
കർണാടകയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിന്റെ കുറവുകൾ ചൂണ്ടിക്കൊണ്ട് പ്രധാനമന്ത്രി പരാമർശങ്ങൾ നടത്തിയിരുന്നു. സജീവ രാഷ്ട്രീയത്തിൽ താൻ വിരമിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് ജനങ്ങളുടെ അനുകമ്പ പിടിച്ചുപറ്റി അത് വോട്ടാക്കാനുളള ശ്രമങ്ങളാണ് ചില നേതാക്കൾ നടത്തുന്നത് എന്നാണ് മോദി ആരോപിച്ചത്. എന്നാൽ വോട്ടർമാർ ബിജെപിയിലേത് പോലുള്ള ഊർജ്ജസ്വലരായ നേതാക്കളെ മാത്രമേ തിരഞ്ഞെടുക്കൂ എന്നും മോദി വ്യക്തമാക്കിയിരുന്നു.
ഇതിന് മറുപടിയായാണ് സിദ്ധരാമയ്യ വീഡിയോ പങ്കുവെച്ചത്. രാഹുലിനൊപ്പം സിദ്ധരാമയ്യയും ഓടുന്നത് വീഡിയോയിൽ കാണാനാകും. കുറച്ച് ദൂരം ഓടുമ്പോഴേക്കും മറ്റൊരു നേതാവ് വന്ന് അദ്ദേഹത്തോട് ഓട്ടം നിർത്താനും പറയുന്നുണ്ട്.
Did you, Mr @narendramodi, remove @BSYBJP as CM because he was tired? And then you begged him to campaign for you in the elections.
Let us, you & me, go for a run & see who is tired.
I will serve my people till my last breath.. pic.twitter.com/LruDlshnDm
— Siddaramaiah (@siddaramaiah) April 30, 2023
ഇത് തന്റെ അവസാന തിരഞ്ഞെടുപ്പാണെന്നും, ഇതിന് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് സിദ്ധരാമയ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും രാഷ്ട്രീയത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.












