ന്യൂഡൽഹി: കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ഡൽഹി എയിംസിൽ എത്തിച്ചത്. രാത്രി 10.50ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് വരികയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
Discussion about this post