കളമശ്ശേരി: യു.ഡി.എഫിന് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിയാതിരുന്നതോടെ കളമശ്ശേരി, കല്‍പ്പറ്റ നഗരസഭകളിലെ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. യു.ഡി.എഫ് അംഗങ്ങള്‍ നടപടികള്‍
ബഹിഷ്കരിച്ചതോടെ ക്വാറം തികയാതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടിവന്നത്. മൂന്നിടത്തും നാളെ വീണ്ടും തിരഞ്ഞെടുപ്പ് നടക്കും.
കളമശ്ശേരിയിലാണ് രൂക്ഷമായ പ്രശ്നം. കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്ത റുക്കിയ ജമാലിനെ മാറ്റി കെ.പി.സി.സി. ജെസ്സി പീറ്ററെ സ്ഥാനര്‍ഥിയായി നിശ്ചയിച്ചതാണ് കളമശ്ശേരിയിലെ പ്രതിസന്ധിക്ക് കാരണം. കല്‍പ്പറ്റ നഗരസഭയില്‍ ജെ.ഡി.യുവിന് ഉപാധ്യക്ഷ സ്ഥാനം നല്‍കുന്നത് സംബന്ധിച്ച് മുസ്ലിംലീഗിനുള്ള എതിര്‍പ്പ് പരിഹരിക്കാന്‍ കഴിയാതായതോടെയാണ് യു.ഡി.എഫ് അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. യു.ഡി.എഫിന് പതിനഞ്ചും എല്‍.ഡി.എഫിന് പന്ത്രണ്ടും അംഗങ്ങളാണുള്ളത്.
Discussion about this post