Friday, December 8, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

60 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഡെങ്കി വൈറസ് ശക്തിയാര്‍ജ്ജിച്ചു, പുതിയ വകഭേദങ്ങള്‍ ഉണ്ടാകുന്നു, വാക്‌സിന്‍ ഉടനടി വികസിപ്പിക്കണമെന്ന് ഗവേഷകര്‍

by Brave India Desk
May 2, 2023, 12:23 pm IST
in Health
Share on FacebookTweetWhatsAppTelegram

ഇന്ത്യയില്‍ ഡെങ്കി വൈറസിന് വലിയ രീതിയിലുള്ള പരിണാമം സംഭവിച്ചതായി ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍. ആറ് പതിറ്റാണ്ടായി നടക്കുന്ന കംപ്യൂട്ടേഷണല്‍ അനാലിസിസിന്റെ ഭാഗമായാണ് ഈ പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ അമ്പതുവര്‍ഷത്തിനിടെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്്യങ്ങളില്‍ പ്രത്യേകിച്ചും ഡെങ്കി കേസുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധന ഉണ്ടായതായി പല സ്ഥാപനങ്ങളിലായി നടന്ന പഠനം കണ്ടെത്തി. ഡെങ്കി വൈറസുകളുടെ നാല് സിറോടൈപ്പുകളെയാണ് ഗവേഷകര്‍ പ്രധാനമായും നിരീക്ഷിച്ചത്. ആദ്യത്തെ സീക്വന്‍സുകളില്‍ നിന്നും ഈ സിറോടൈപ്പുകള്‍ക്ക് എത്രത്തോളം വ്യതിയാനമുണ്ടായി എന്നത് കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.

പല വെല്ലുവിളികളെയും അതിജീവിച്ചും, പുതിയ സാഹചര്യങ്ങളുമായി സമരസപ്പെട്ടും ഡെങ്കി വൈറസ് വംശവര്‍ധന നടത്തുകയാണെന്നും ഇതിന്റെ ഭാഗമായി പുതിയ വകഭേദങ്ങള്‍ ഉണ്ടാകുകയാണെന്നും ‘PLoS Pathogens’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Stories you may like

മുടികൊഴിച്ചിൽ തടയണമെങ്കിൽ ഭക്ഷണത്തിലും ശ്രദ്ധ കൊടുക്കണം ; മുടിയുടെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കാം

നെല്ലിപ്പുളി, അരിനെല്ലി, ശീമനെല്ലി, നക്ഷത്രനെല്ലി…. പേരുകൾ പോലെ തന്നെ ഗുണങ്ങളും അനവധിയാണ്

എന്താണ് ഡെങ്കി?

ഫ്‌ളാവിവേരിഡേ കുടുംബത്തില്‍ പെട്ട ഡെങ്കി വൈറസിന് DEN-1, DEN-2, DEN-3, and DEN-4 എന്നിങ്ങനെ നാല് സിറോടൈപ്പുകളാണ് ഉള്ളത്. രോഗബാധിതരെ കടിച്ച ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകളിലൂടെയാണ് ഡെങ്കി വൈറസ് മനുഷ്യരിലെത്തുന്നത്. വൈറസ് മനുഷ്യശരീരത്തിലെത്തിയാല്‍ ഈ വൈറസ്, രോഗ പ്രതിരോധ വ്യവസ്ഥയുടെ ഭാഗമായ മോണോസൈറ്റുകളെന്നും മാക്രോഫേജുകള്‍ എന്നും വിളിക്കുന്ന ശ്വേത രക്താണുക്കളില്‍ വെച്ച് പെരുകുന്നു. പിന്നീടവ കരള്‍, സ്്പ്ലീന്‍, ലിംഫ് നോഡുകള്‍ തുടങ്ങിയ അവയവങ്ങളില്‍ എത്തി പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

ഇന്ത്യയില്‍ ഡെങ്കി വൈറസിന് പരിണാമമുണ്ടായത് എങ്ങനെ?

1956നും 2018നും ഇടയില്‍ ഡെങ്കിപ്പനി പിടിപെട്ടവരില്‍ നിന്നുള്ള ഇന്ത്യന്‍ ഡെങ്കി വൈറസുകളുടെ 408ഓളം ജനിതക സീക്വന്‍സുകളാണ് ഐഐഎസ്‌സി ഗവേഷകര്‍ പരിശോധനാവിധേയമാക്കിയത്. വളരെ സങ്കീര്‍ണ്ണമായ രീതിയില്‍ ഈ സീക്വന്‍സുകള്‍ക്ക് വ്യതിയാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതായി കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. 2012 വരെ ഡെങ്കി 1, 3 എന്നിവയായിരുന്നു ഇന്ത്യയിലെ പ്രധാന ഡെങ്കി വകഭേദങ്ങള്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെമ്പാടും ഡെങ്കി 2 കൂടുതല്‍ ശക്തമായി. മാത്രമല്ല, മുമ്പ് രോഗവ്യാപന ശേഷി കുറഞ്ഞതെന്ന് കരുതിയിരുന്ന ഡെങ്കി 4 ദക്ഷിണേന്ത്യയില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

ചിലരില്‍ തുടക്കത്തില്‍ ഒരു സിറോടൈപ്പ് മൂലം രോഗമുണ്ടാക്കുകയും പിന്നീട് വേറൊരു സിറോടൈപ്പ് മൂലം കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങളോടെ രണ്ടാമതും രോഗമുണ്ടാകാനും സാധ്യതയുള്ളതായി പഠനത്തില്‍ പങ്കെടുത്ത ഗവേഷകനായ സൂരജ് ജഗ്തപ് വിശദീകരിക്കുന്നു. രണ്ടാമത് രോഗകാരണമാകുന്ന സിറോടൈപ്പ് ആദ്യത്തേത്തിന് സമാനമാണെങ്കില്‍ ആദ്യം രോഗമുണ്ടായത് മൂലം രോഗിയുടെ രക്തത്തില്‍ ഉണ്ടാകുന്ന ആന്റിബോഡി രണ്ടാമത് രോഗാണുവില്‍ നിന്നും സംരക്ഷണം നല്‍കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ആദ്യം രോഗമുണ്ടാകുമ്പോള്‍ മനുഷ്യശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡി രോഗിക്ക് അടുത്ത 2-3 വര്‍ഷത്തേക്ക് എല്ലാ സിറോടൈപ്പുകളില്‍ നിന്നും സംരക്ഷണം നല്‍കും. പിന്നീട് ശരീരത്തിലെ ആന്റിബോഡിയുടെ അളവ് കുറയും. അതുകൊണ്ട് രോഗത്തിനെതിരെ വാക്‌സിന്‍ വികസിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്ന് പഠനം പറയുന്നു. ഇന്ത്യയിലെ വ്യത്യസ്ത ഡെങ്കി വകഭേദങ്ങളെ മനസിലാക്കുകയെന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന യഥാര്‍ത്ഥ വകഭേദങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഇപ്പോഴവയെന്ന് പഠനത്തിലൂടെ മനസിലായെന്നും ഐഐഎസ്‌സിയിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ രാഹുല്‍ റോയി പറഞ്ഞു.

ഇന്ത്യയിലെ പ്രധാന ആരോഗ്യ വെല്ലുവിളികളില്‍ ഒന്നാണ് ഡെങ്കിപ്പനി. ഈ രോഗത്തിനെതിരെ വാക്‌സിനുമില്ല.സിറം ഇന്‍സ്റ്റിറ്റ്യൂട്ടും പനസിയേ ബയോടെകും സംയുക്തമായി വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിവരികയാണ്.

Tags: Indian Institute of ScienceDengue virus
Share4TweetSendShare

Latest stories from this section

ഈ ശീലങ്ങൾ ഉള്ളവരാണോ നിങ്ങൾ? വൃക്കയുടെ ആരോഗ്യം തകരാറിലാക്കാം

ഈ ശീലങ്ങൾ ഉള്ളവരാണോ നിങ്ങൾ? വൃക്കയുടെ ആരോഗ്യം തകരാറിലാക്കാം

ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ ; ഹൃദ്രോഗങ്ങളിൽ നിന്നും മോചനം നേടാം

ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ ; ഹൃദ്രോഗങ്ങളിൽ നിന്നും മോചനം നേടാം

കുതിച്ചുയർന്ന് മില്ലറ്റ് വില ; വിപണിയിൽ കിട്ടാക്കനി ആവുന്നു

കുതിച്ചുയർന്ന് മില്ലറ്റ് വില ; വിപണിയിൽ കിട്ടാക്കനി ആവുന്നു

പച്ച പപ്പായക്ക് ഇത്രയും രുചിയോ ! തായ്‌ലൻഡിന്റെ സ്വന്തം ഗ്രീൻ പപ്പായ സലാഡ് ഉണ്ടാക്കാം

പച്ച പപ്പായക്ക് ഇത്രയും രുചിയോ ! തായ്‌ലൻഡിന്റെ സ്വന്തം ഗ്രീൻ പപ്പായ സലാഡ് ഉണ്ടാക്കാം

Next Post
വന്ദേഭാരത് ട്രയൽ റൺ തുടങ്ങി; ഉച്ചയോടെ കണ്ണൂരിൽ എത്തും

അന്തിമ തീരുമാനം റെയിൽവേയുടേത്; വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി തള്ളി

Discussion about this post

Latest News

അൽഫാം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ആലുവയിൽ നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി

അൽഫാം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ആലുവയിൽ നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി

കടലുകടക്കാൻ ഇന്ത്യയുടെ ‘ തേജസ് ‘; യുദ്ധവിമാനം വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച് രാജ്യങ്ങൾ

കടലുകടക്കാൻ ഇന്ത്യയുടെ ‘ തേജസ് ‘; യുദ്ധവിമാനം വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച് രാജ്യങ്ങൾ

ഗവർണറെ എന്തിനു കക്ഷിയാക്കി? കേരത്തിന്റെ റിട്ട് ഹർജിയെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി രജിസ്ട്രി

ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികൾ ; സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും

കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ വിദേശരാജ്യങ്ങളിൽ മരണപ്പെട്ടത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ ; ഏറ്റവും കൂടുതൽ മരണം കാനഡയിൽ

കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ വിദേശരാജ്യങ്ങളിൽ മരണപ്പെട്ടത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ ; ഏറ്റവും കൂടുതൽ മരണം കാനഡയിൽ

പണയംവച്ച ബൈക്ക് തിരികെ ചോദിച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

പണയംവച്ച ബൈക്ക് തിരികെ ചോദിച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

മുടികൊഴിച്ചിൽ തടയണമെങ്കിൽ ഭക്ഷണത്തിലും ശ്രദ്ധ കൊടുക്കണം ; മുടിയുടെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കാം

മുടികൊഴിച്ചിൽ തടയണമെങ്കിൽ ഭക്ഷണത്തിലും ശ്രദ്ധ കൊടുക്കണം ; മുടിയുടെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കാം

ദുഷ്ടശക്തികളെ രാജ്യം തിരസ്‌കരിച്ചു; തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിനായി പ്രവർത്തിക്കാനുള്ള പ്രചോദനം; പ്രധാനമന്ത്രി

ചെന്നൈ നഗരത്തിലെ വെള്ളപ്പൊക്കത്തിന് ശ്വാശ്വത പരിഹാരം; പുതിയ പദ്ധതിയുമായി കേന്ദ്രം; 561 കോടി അനുവദിച്ച് പ്രധാനമന്ത്രി

സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ ഗവേർണിംഗ് ബോർഡ് അംഗമായി ആശാ സുരേഷ്

സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ ഗവേർണിംഗ് ബോർഡ് അംഗമായി ആശാ സുരേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies