വാഷിങ്ടണ്‍ : ഭീകരസംഘടനയായ ഐസിസിലേക്ക് ചേരാന്‍ വന്‍ തിരക്ക്.ലോകത്തുനിന്നും ഇതുവരെ 20,000ല്‍ അധികം പേര്‍ സംഘടനകളില്‍ ചേരാന്‍ സിറിയയിലേക്കും ഇറാഖിലേക്കും വന്നതായാണ് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നോരത്തെയില്ലാതിരുന്നത്ര വലിയ തോതിലാണ് സിറിയയിലേക്ക് വിദേശികള്‍ യാത്ര ചെയ്യുന്നതെന്ന് ദേശീയ ഭീകരവിരുദ്ധ കേന്ദ്ര മേധാവി നിക്ക് റാസ്മുസ്സെന്‍ പറഞ്ഞു. നേരത്തേ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇറാഖ്, യെമന്‍, സൊമാലിയ എന്നിവിടങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷമായി ജിഹാദില്‍ പങ്കെടുക്കാന്‍ പോയതിലും കൂടുതല്‍ തോതിലാണ് ഇപ്പോള്‍ വിദേശികളെത്തുന്നത്. മിക്കവരും സുരക്ഷാ സേനകളുടെ കണ്ണുവെട്ടിച്ച് തിരിച്ചെത്തി സ്വന്തരാജ്യത്ത് ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതായി യുഎസ് അധികാരികള്‍ ഭയക്കുന്നു.
യുഎസ് പൗരന്മാരായ നൂറ്റന്‍പതോളം പേര്‍ സിറിയയിലെ യുദ്ധമേഖലയിലേക്കു പോകുകയോ പോകാന്‍ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ വിശ്വസിക്കുന്നു. ഇവരില്‍ ചിലരെ യാത്രയ്ക്കിടയില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിലര്‍ മേഖലയില്‍ വച്ചു മരിച്ചു. ചിലര്‍ ഇപ്പോഴും ഭീകരര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഹൗസ് ഹോംലാന്‍ഡ് സെക്യൂരിറ്റി കമ്മിറ്റി ഉന്നത അധികാരികള്‍ക്ക് ഇന്നു കൈമാറും.
Discussion about this post