ന്യൂഡൽഹി: കർണാടകത്തിൽ അധികാരത്തിലെത്തിയാൽ ഹനുമാൻ ക്ഷേത്രം പണിയുമെന്ന കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിനെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ക്ഷേത്രം നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിന് മുൻപ് ഡികെ ശിവകുമാർ പ്രയങ്ക വാദ്രയോട് സംസാരിച്ചിരുന്നോ എന്ന് കേന്ദ്രമന്ത്രി ആരാഞ്ഞു.
ഡികെ ശിവകുമാറിനോട് താഴ്മയോടെ പറയാൻ ആഗ്രഹിക്കുന്നു, അദ്ദേഹം മുഖ്യമന്ത്രിയാകാൻ പോകുന്നില്ല, അതിനാൽ അദ്ദേഹം ക്ഷേത്രം വാഗ്ദാനം ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് സ്മൃതി ഇറാനി പറഞ്ഞു.
”ക്ഷേത്രം വാഗ്ദാനം ചെയ്യുന്നതിന് മുമ്പ്, അദ്ദേഹം പ്രിയങ്കാ വാദ്രയോട് സംസാരിച്ചിരുന്നോ? 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ അമേഠിയിൽ ശ്രീമതി വാദ്ര തെരുവിൽ നമസ്കരിക്കുന്നത് കണ്ടതിനാലാണ് ഞാൻ ഇത് പറയുന്നത്. ഇസ്ലാമിൽ വിശ്വസിക്കുന്നവർക്ക് വിഗ്രഹാരാധന നടത്താനോ ക്ഷേത്രങ്ങൾ പണിയാനോ കഴിയില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനാൽ, അദ്ദേഹത്തിന്റെ നേതാവ് വിഗ്രഹാരാധനയ്ക്കും ക്ഷേത്രത്തിനും എതിരാണെങ്കിൽ, ഡികെ ശിവകുനാറിന് അത്തരമൊരു വാഗ്ദാനം നൽകാൻ കഴിയുമോ, എന്നായിരുന്നു സ്മൃതി ഇറാനിയുടെ പരിഹാസം.
Discussion about this post