കൊച്ചി: സിനിമ വരുത്തി വെച്ച കടബാധ്യതയാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലേക്കെത്തിച്ചതെന്ന് കേസില്‍ പൊലീസ് പിടിയിലായ രാഹുല്‍ പശുപാലന്റെ ഭാര്യ രശ്മി മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത്. ദ് ഹിന്ദു ദിനപത്രത്തിന്റെ വാര്‍ത്തയിലാണ് സിനിമ ചെയ്യാന്‍ ഇറങ്ങി തിരിച്ചതിന് ശേഷമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇവരെ പെണ്‍വാണിഭത്തില്‍ കൊണ്ടെത്തിച്ചതെന്ന് പറയുന്നത്.
ഓപ്പറേഷന്‍ ബിഗ് ഡാഡിക്ക് നേതൃത്വം നല്‍കിയ എസ്. ശ്രീജിത്തിനെ ഉദ്ധരിച്ചാണ് ദ് ഹിന്ദു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാഹുല്‍ പശുപാലന്‍ സംവിധായകനായ സിനിമയുടെ പേര് പ്ലിംഗ് എന്നായിരുന്നു. ഈ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നല്ലാതെ മറ്റ് എന്തെങ്കിലും പുരോഗമനങ്ങള്‍ നടന്നതായി അറിവില്ല.
കിസ് ഓഫ് ലവ് സമരവും 2016 ലെ കേരളാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പുമാണ് പശുപാലന്‍ തന്റെ ചിത്രത്തില്‍ വിഷയമാക്കാനിരുന്നത്.
Discussion about this post