ചുംബനസമരത്തെ പൊളിച്ചടുക്കി എതിര് സംഘവും
കൊച്ചി: സദാചാര പോലിസിംഗിനെതിരെ എന്ന പേരില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ചുംബനസമരത്തിനേറ്റ വലിയ ആഘാതമായിരുന്നു അതിന്റെ സമരനായകനായിരുന്ന രാഹുല്‍ പശുപാലന്റെയും, ഭാര്യ രശ്മി നായരുടേയും ഓണ്‍ലൈന്‍ പെണ്വാണിഭക്കേസിലുള്ള അറസ്റ്റ്. ചുംബനസമരത്തിനെതിരെ കേരളത്തിലെ സാധാരണക്കാരില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായിട്ടും അതിനെ ചെറുത്ത് നിന്നിരുന്ന യുവ ഇടതപക്ഷ ബുദ്ധിജീവി സംഘമാണ് പശുപാലന്റെ അറസ്റ്റോടെ വലിയ വിമര്‍ശനമേറ്റ് വാങ്ങിയത്. പശുപാലന്റെ കുബുദ്ധിക്കനുസരിച്ച് ആടിതീര്ക്കപ്പെട്ട സമരമായിരുന്നു കിസ് ഓഫ് ലൗ എന്ന രീതിയിലാണ് എതിര്‍പക്ഷം സന്ദര്‍ഭം ഉപയോഗിച്ചത്. ചുംബനസമരക്കാലത്ത് ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം ശരിയായിരുന്നുവെന്ന അവകാശവാദവും ഇവര്‍ ഉയര്‍ത്തുന്നു. ചുംബനസമരസംഘാടകരെയും അവരെ പിന്തുണക്കുന്നവരുേയും പരിഹസിച്ച് നിരവധി ട്രോളുകളും പ്രവഹിക്കുന്നുണ്ട്.
ആക്രമണം ശക്തമായതോടെ രാഹുല്‍ പശുപാലനെ പൂര്‍ണമായും കയ്യൊഴിഞ്ഞു, അറസ്റ്റില്‍ ചില സംശയങ്ങളുണ്ട് തുടങ്ങിയ വാദങ്ങളുയര്ത്തിയും കിസ് ഓഫ് ലൗവിന് മുന്നിലും പിറകിലുമുണ്ടായിരുന്നവര് രംഗത്തെത്തിയത്.
രാഹുല്‍ പശുപാലന് കിസ് ഓഫ് ലൗവിന്റെ നേതാവല്ലെന്നാണ് ഇവരുടെ പ്രധാന പ്രചരണം. കിസ് ഓഫ് ലൗ സമരത്തെ രാഹുല്‍ ഉപയോഗിക്കുകയായിരുന്നു. ഇയാളുടെ പോക്ക് ശരിയല്ലെന്ന് തങ്ങള്ക്കറിയാമായിരുന്നുവെന്നുമാണ് കിസ് ഓഫ് ലൗ സമരമുഖത്തുണ്ടായിരുന്ന ചിലരുടെ വിശാദീകരണം. അങ്ങനെയെങ്കില്‍ ഇതുവരെ അത് എന്ത് കൊണ്ട് തുറന്ന് പറഞ്ഞില്ല, എന്ത് കൊണ്ട് രാഹുലിനെ തള്ളിപറഞ്ഞില്ല എന്നീ ചോദ്യങ്ങളാണ് ഇവരെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നത്.
ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന സമരമായിരുന്നു കിസ് ഓഫ് ലൗ. കിസ് ഓഫ് ലൗവ് എന്ന ഫേസ്ബുക്ക് പേജായിരുന്നു സമരത്തിന്റെ വേദി. അത് വഴിയായിരുന്നു സമര രീതികളും, തുടര്‍നീക്കങ്ങളും പ്രഖ്യാപിക്കപ്പെട്ടത്. രാഹുല്‍ പശുപാലനും, ഭാര്യ രശ്മി നായരുമാണ് ഈ പേജ് നിയന്ത്രിച്ചിരുന്നത്. എന്നിട്ടും എങ്ങനെയാണ് പശുപാലന് കിസ് ഓഫ് ലൗ സംഘടനരംഗത്തെ പ്രമുഖനല്ലെന്ന് പറയാനാവുക എന്ന ചോദ്യവും കിസ് ഓഫ് ലൗ സംഘാടകര്‍ക്കെതിരെ ഉയരുന്നു.
ചുംബന സമരത്തിന് നേതാക്കളില്ലെന്ന് നടിയും പൊതുപ്രവര്‍ത്തകയുമായ അരുദ്ധതിയുടെ നിലപാടും ചര്‍ച്ചയായിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവിനെതിരെ അഴിമതി ആരോപണമുണ്ടായാല്‍ ആ പാര്‍ട്ടിയെ എല്ലാ നേതാക്കള്‍ക്കെതിരെയും കല്ലെറിയുമോ എന്ന ചോദ്യവും അരുദ്ധതി ഉയര്‍ത്തിയിരുന്നു. നേതാവ് കുറ്റം ചെയ്താല്‍ ആ പാര്‍ട്ടിക്കെതിരെ കല്ലേറുണ്ടാകുന്നത് സ്വഭാവികമെന്ന മറുപടിയാണ് ഈ പ്രതികരണത്തിന് ലഭിക്കുന്നത്.
ഒരു സ്ത്രീ ശരീരത്തിന് എണ്‍പതിനായിരം രൂപ വിലയിട്ടു, വാണിഭത്തിനായി പോയതെങ്കില്‍ എന്തിന് കുട്ടിയെ കൂടെ കൂട്ടി, എന്തിനാണ് ഈ കേസ് ഇത്ര വിശദമായി വര്‍ണ്ണിക്കാന്‍ കേസന്വേഷിച്ച എസ്പി താല്പര്യം കാണിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ച് ഇത് കള്ളക്കേസാണ് എന്ന പരോക്ഷ വ്യാഖ്യാനവും ചിലര്‍ നടത്തുന്നുണ്ട്.
എന്നാല്‍ രാഹുല്‍ പശുപാലന്റെ അറസ്റ്റ് ചുംബനസമരത്തിനെതിയാുള്ള വലിയ പ്രതികരണമായി സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. പിണറായി വിജയന് തള്ളിപറഞ്ഞ കിസ് ഓഫ് ലൗവിനെ ന്യായീകരിക്കാന്‍ കഴിയാത്ത സിപിഎം യുവസൈബര് പോരാളികള്‍ തോമസ് ഐസക്, എം.ബി രാജേഷ് എന്നിവര്‍ പിന്തുണ നല്കിയ സമരത്തെ ഏത് വിധത്തില്‍ കൈകാര്യം ചെയ്യണമെന്ന ആശങ്കിലാണ്. എത് വിധേയനയും കിസ് ഓഫ് ലൗവിനെതിരായ വിമര്‍ശനങ്ങളെ രഹസ്യമായി പ്രതിരോധിക്കാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.
Discussion about this post