ഛണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിൽ സ്ഫോടനം. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ അർദ്ധരാത്രി സുവർണ ക്ഷേത്രത്തിന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സുവർണ ക്ഷേത്രത്തിന് സമീപത്തെ സരഗരി സരായുടെ മുൻപിലായായിരുന്നു സ്ഫോടനം ഉണ്ടായത്. സംഭവ സമയം സുവർണ ക്ഷേത്രത്തിലേക്ക് എത്തിയവരും പ്രദേശവാസികളിൽ ചിലരും സ്ഥലത്ത് ഉണ്ടായിരുന്നു. പൊട്ടിത്തെറിയിൽ ഇവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഭീകരാക്രമണമാണ് ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ ഭക്ഷണശാലയുടെ ചിമ്മിനി പൊട്ടിത്തെറിച്ചതാണെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. സംഭവ ശേഷം ഫോറൻസിക് സംഘം എത്തി പരിശോധന നടത്തി. സ്ഫോടനത്തെ തുടർന്ന് നാട്ടുകാർ വലിയ പരിഭ്രാന്തിയിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹടചര്യമില്ലെന്ന് പോലീസ് അറിയിച്ചു. ഏഴോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
Discussion about this post