കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെക്കുറിച്ച് ആരെങ്കിലും മോശമായി സംസാരിച്ചാൽ അവരുടെ നാവ് വെട്ടിക്കളയുമെന്ന ഭീഷണിയുമായി തൃണമൂൽ എംഎൽഎയും മന്ത്രിയുമായ ഉജ്ജ്വൽ ബിശ്വാസ്. കൃഷ്ണനഗറിൽ ഒരു യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇയാൾ. മുടങ്ങിക്കിടക്കുന്ന ഡിഎ അനുവദിച്ച് നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ ജീവനക്കാർ നടത്തി വരുന്ന പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിവാദ പരാമർശം.
” സ്‌കൂളിൽ വരിക, പക്ഷേ ജോലി ചെയ്യാൻ പറ്റില്ല, എന്നാൽ ശമ്പളം വേണം. നിങ്ങളുടെ പൊള്ളത്തരം പൊതുജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കും. ഞങ്ങൾ ജനങ്ങൾക്ക് വേണ്ടി പ്രക്ഷോഭം നടത്താൻ ആഗ്രഹിക്കുകയാണ്. ആരെങ്കിലും മമത ബാനർജിയെ കുറിച്ച് മോശമായി പറഞ്ഞാൽ അവരുടെ നാവ് പിഴുതെടുക്കണം. ഇതായിരിക്കണം നമ്മുടെ അജണ്ടയെന്നും” ഉജ്ജ്വൽ പറയുന്നു.
അതേസമയം ഉജ്ജ്വലിന്റെ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. തൃണമൂൽ സർക്കാർ ഹൃദയമില്ലാത്തവരാണെന്ന് ബിജെപി നേതാവ് സുകാന്ത മജുംദാർ പറഞ്ഞു. ” മമത ബാനർജിയെ കുറിച്ച് മോശമായി സംസാരിച്ചാൽ നാവ് പിഴുതെടുക്കുമെന്നാണ് ഉജ്ജ്വൽ ബിശ്വാസ് പറയുന്നത്. ഇനി മുതൽ അതായിരിക്കും അവരുടെ രീതി. മമത ബാനര്ഡജി സർക്കാരിലെ വൻ പരാജ.മാണ് ഉജ്ജ്വൽ ബിശ്വാസ്. സർക്കാർ ജീവനക്കാർ ഡിഎ ആവശ്യപ്പെട്ടതിന്റെ പേരിലാണ് മന്ത്രി അവരെ ഭീഷണിപ്പെടുത്തിയത്. പ്രതിഷേധിക്കുന്നവരുടെ ആവശ്യം ന്യായമാണ്. പക്ഷേ സർക്കാർ ഹൃദയശൂന്യരാണെന്നും” സുകാന്ത ആരോപിച്ചു.
Discussion about this post