താനൂർ: അപകടത്തെ തുടർന്ന് കാണാതായെന്ന് ബന്ധുക്കൾ അറിയിച്ച എട്ട് വയസ്സുകാരനെ കണ്ടെത്തിയെന്ന് കുടുംബം. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് കൊണ്ട് കുട്ടിയെ കണ്ടെത്താൻ വൈകുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കൾ തന്നെയാണ് പോലീസിനെ ഇക്കാര്യം അറിയിച്ചത്.
നിലവിൽ മറ്റാരെയെങ്കിലും കാണാതായതായി പരാതികളില്ല. അതുകൊണ്ട് തിരച്ചിൽ ഇതോടെ അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. പോലീസ് ഉൾപ്പെടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെല്ലാം സ്ഥലത്ത് നിന്ന് മടങ്ങിയിട്ടുണ്ട്. രാവിലെയും പോലീസിനെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി കുടുംബം സമീപിച്ചത്.
ഈ കുട്ടിയെ കണ്ടെത്താൻ വേണ്ടിയുള്ള തിരച്ചിൽ ആയിരുന്നു പുലർച്ചെ മുതൽ നടന്നിരുന്നത്. ഉച്ചയ്ക്ക് ഒരു മണി വരെ എൻഡിആർഎഫ് സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. നേവിയും പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. അൽപ്പസമയത്തിനുള്ളിൽ തന്നെ തിരച്ചിൽ അവസാനിപ്പിച്ച് കൊണ്ടുള്ള നിർദ്ദേശം ലഭിക്കുമെന്നാണ് സൂചന. ഇത് ലഭിച്ച് കഴിഞ്ഞതിന് ശേഷമായിരിക്കും എൻഡിആർഎഫ് സംഘം അപകടസ്ഥലത്ത് നിന്ന് മടങ്ങുന്നത്.













Discussion about this post