കണ്ണൂർ: സംസ്ഥാനത്ത് വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ വളപട്ടണത്ത് വച്ചാണ് രണ്ടാമത്തെ സംഭവം ഉണ്ടായത്. കല്ലേറിൽ തീവണ്ടിയുടെ ബോഗിയ്ക്ക് കേടുപാടുകൾ ഉണ്ടായി.
വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു തീവണ്ടി. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവം അറിഞ്ഞ ഉടൻ ആർപിഎഫ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ ആർപിഎഫ് അന്വേഷണം നടത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് വന്ദേഭാരത് എക്സ്പ്രസിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണം ആണ് ഇത്. നേരത്തെ തിരൂരിൽവച്ച് തീവണ്ടിയ്ക്ക് നേരെ കല്ലേറുണ്ടായിരുന്നു. ഇതിൽ ബോഗിയുടെ ചില്ലിന് കേടുപാടുണ്ടായി. സംഭവത്തിൽ പ്രതിയെ പിടികൂടിയിരുന്നു. കഴിഞ്ഞ മാസം 25 നാണ് കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്.
Discussion about this post