ഡല്‍ഹി: തനിക്കെതിരെയുള്ള ഇരട്ട പൗരത്വ ആരോപണം തെളിയിക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഏത് ഉന്നത ഏജന്‍സികളുടെ അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തനിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന വാദം തെറ്റാണ്. വെല്ലുവിളി ഏറ്റെടുന്നു. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ജയിലില്‍ പോകാനും തയ്യാറാണ്. ആരോപണമുന്നയിക്കുന്നവര്‍ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല-രാഹുല്‍ പറഞ്ഞു.
ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് രാഹുല്‍ ഗാന്ധിയ്ക്ക് ബ്രിട്ടീഷ് പൗരത്വവുമുണ്ടെന്ന ആരോപണം ഉന്നയിച്ചത്. തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും രാഹുലിന്റെ പാര്‍ലമെന്റഗത്വം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തും അയച്ചിരുന്നു.
Discussion about this post