Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആ ‘പ്രണയത്തിനായി’ ഒരു മതതീവ്രവാദ സംഘടന ആളും അർത്ഥവും നൽകി കൂടെ നിൽക്കുന്നത് നേരിൽ കണ്ടതാണ്; കോടതിക്കുപോലും ആ കുട്ടിയെ ദുർവിധിക്ക് വിട്ടു കൊടുക്കാൻ തോന്നിയില്ല; കേരളാ സ്റ്റോറി തനിക്ക് പുതിയ കഥയല്ലെന്ന് ബിന്ദു തെക്കേത്തൊടി

by Brave India Desk
May 9, 2023, 06:53 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പെൺകുട്ടികളെ നിർബന്ധിത മതംമാറ്റത്തിന് ഇരയാക്കി ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത് സിറിയയിലേക്ക് കൊണ്ടുപോകുന്ന സംഭവം പ്രമേയമാക്കി സുധീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം ”ദ കേരള സ്‌റ്റോറി” രാജ്യത്ത് കോളിളക്കം സൃഷ്ടിക്കുകയാണ്. സിനിമ ക്രമസമാധാന നില തകർക്കുന്നുവെന്ന് ആരോപിച്ച് ചിലർ രംഗത്തെത്തുമ്പോൾ, മറ്റ് ചിലർ ഇതിന് പൂർണ പിന്തുണയാണ് നൽകുന്നത്. സിനിമ കണ്ട പലരും തങ്ങൾക്കുണ്ടായ അനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തി. പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമെന്നാണ് പ്രേക്ഷകർ ഇതിനെ വിശേഷിപ്പിച്ചത്. ഇത്തരത്തിൽ തനിക്ക് ഉണ്ടായ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് മാദ്ധ്യമപ്രവർത്തകയായ ബിന്ദു തെക്കേത്തൊടി.

”രണ്ടു മാസം മുൻപാണ് അദ്ദേഹം വീണ്ടും വിളിച്ചത്, ”ഞാൻ ആക്‌സിഡൻറായിട്ട് കിടപ്പാണ്, പത്തു വർഷത്തിന് ശേഷം, ഇന്ന് മോള് എന്നെ കാണാൻ കാണാൻ വന്നിരുന്നു, പരസ്പരം ഒന്നും മിണ്ടിയില്ല, ഒന്നും മിണ്ടാൻ തോന്നിയില്ല, അവളിവിടെ എത്തുമ്പോൾ അനിയത്തിയും അവളുടെ അമ്മയും ഇവിടെ നിന്ന് ഇറങ്ങിപ്പോയി, അവളെ അങ്ങനെ കാണാൻ അവർക്ക് ശക്തിയില്ല, കണ്ണു മാത്രം പുറത്ത് കാണിച്ച് ആ വസ്ത്രത്തിനുള്ളിൽ അവൾക്ക് ശ്വാസം മുട്ടുന്നുണ്ടാവുമെന്നോർത്ത് എൻറെ മനസ്സ് ഒരുപാട് വേദനിച്ചു, അതിൽ നിന്ന് ഇനി അവൾക്ക് മോചനമില്ല. അപകടം പറ്റിയതിൻറെ വേദന എന്നെ ഇത്ര അലട്ടിയിരുന്നില്ല, എൻറെ മകൾ അവൾക്കിനി മോചനമില്ല’. വീണ്ടും ആ തേങ്ങൽ.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

കേരളാ സ്റ്റോറി അദ്ദേഹം കണ്ടിട്ടുണ്ടാവും എന്ന് എനിക്കുറപ്പാണ്.സിനിമ കണ്ടോ എന്ന് വിളിച്ചു ചോദിക്കാൻ ധൈര്യം വന്നില്ല. ഒരു പക്ഷെ തീയേറ്ററിൽ നിന്ന് ഇറങ്ങി വീട്ടിൽ എത്തുന്നതുവരെ കരഞ്ഞിട്ടുമുണ്ടാകും. ശാലിനി ഉണ്ണികൃഷ്ണൻറെ തനി പകർപ്പായിരുന്നു ആ മോളും, അതെ ചിരി, അതേ സൗന്ദര്യം, ചിലപ്പോഴൊക്കെ അത് അവളാണോ എന്ന് എനിക്ക് തോന്നിപോയി. അദ്ദേഹത്തിന്റെ മകളുടെ അതേ രൂപസാദൃശ്യമായിരുന്നു ശാലിനി ഉണ്ണികൃഷ്ണനും, പേരിലും സമാനത.

പരിചയപ്പെട്ടതുമുതൽ എനിക്കും അവൾ ഏറെ പ്രിയപ്പെട്ടവളായിരുന്നു. സ്‌നേഹം തോന്നി വാങ്ങിക്കൊടുത്ത വയലറ്റ് ചുരിദാറിൽ അവളങ്ങനെ പൊട്ടും ചന്ദന കുറിയും തൊട്ട് സുന്ദരിയായി നിൽക്കുന്നത് ഇന്നും കണ്ണിൽ നിന്ന് മാഞ്ഞിട്ടില്ല, നാട്ടിൽ ചെറിയ ജോലി ചെയ്തിരുന്ന ഒരു മുസ്ലിം ചെറുപ്പക്കാരൻറെ കൂടെയാണ് അന്നവൾ പോയത്. ബിഎച്ച്എംസിന് തമിഴ്‌നാട്ടിൽ പഠിക്കുമ്പോഴാണ് അവൾക്ക് ആ ദുർബുദ്ധി തോന്നിയത്. പ്രണയമെന്ന് വേണമെങ്കിൽ പറയാം. പക്ഷേ ആ പ്രണയത്തിനായി ഒരു മതതീവ്രവാദ സംഘടന ആളും അർത്ഥവും നൽകി കൂടെ നിൽക്കുന്നത് നേരിൽ കണ്ടതാണ്. ആദ്യം കീഴ്‌ക്കോടതിയും പിന്നീട് ഹൈക്കോടതിയും ഏകദേശം ആറുമാസത്തോളം കേസ് വലിച്ചു നീട്ടി. കോടതിക്കുപോലും ആ കുട്ടിയെ ദുർവിധിക്ക് വിട്ടു കൊടുക്കാൻ തോന്നിയിരുന്നില്ല എന്ന് വാസ്തവം. നിയമത്തിൻറെ ആനുകൂല്യം കൊണ്ട് മാത്രം അവൾ അവനോടൊപ്പം പോയി.

കൂടുതൽ വായിക്കാം

ഈ കടുംബത്തിൻറെ മുഴുവൻ പശ്ചാത്തലമോ പേരോ ഇവിടെ പരാമർശിക്കാനാവില്ല. അവളുടെ അനിയത്തി ഇന്ന് ഉന്നത ബിരുദത്തിന് പഠിക്കുകയാണ്. ചേച്ചിയ്ക്ക് ജീവിതത്തിൽ സംഭവിച്ച ഈ ദുരന്തം അവൾ കൂട്ടുകാരികളോടൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. ആ അനിയത്തിയെ ഓർത്ത് എനിക്ക് പൂർണ്ണവിവരം ഇവിടെ പറയാൻ പരിമിതിയുണ്ട്.

എന്തുകൊണ്ടോ പത്തു വർഷം പിന്നിട്ടിട്ടും മനസ്സിൽ ഒരു വിങ്ങലായിരുന്നു അവൾ. കേരളാ സ്റ്റോറി തിയേറ്ററിലിരുന്ന് കാണുമ്പോൾ അടുത്തിരിക്കുന്ന കോളേജേ് സ്റ്റുഡൻസിൽ ആരൊക്കെയോ സങ്കടം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടുന്നുണ്ട്. എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.. !

ഗദ്ദാമ സിനിമകണ്ടിറങ്ങിയപ്പോൾ എനിക്കിത് പുനർജൻമാണ്, ഈ ജീവിതം തിരികെ തന്നതിന് നന്ദി എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ മറ്റൊരു പെൺകുട്ടി. മതംമാറ്റകേന്ദ്രത്തിൽ നിന്ന് വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി അവിടുത്തെ നഴ്‌സിൻറെ സഹായത്തോടെ പോലീസിനെ അറിയിച്ച് രക്ഷപ്പെട്ട് പോകാൻ വേറൊരു വീടില്ലാതെ കുറേകാലം ഒരുമിച്ച് താമസിച്ച മറ്റൊരു അനിയത്തി. അങ്ങനെ നൂറുകണക്കിന് പേരുടെ അനുഭവങ്ങളിൽ കേരളാ സ്റ്റോറി എനിക്ക് പുതിയ കഥയായിരുന്നില്ല.” ബിന്ദു തെക്കേത്തൊടി കുറിച്ചു

Tags: Facebook PostThe Kerala StoryBindu Thekkethodi
Share13
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies