വാഷിംഗ്ടണ്‍: :- സിറിയയില്‍ ഐസിസ് ഭീകരരുടെ പിടിയിലായിരുന്ന യു.എസ് മനുഷ്യാവകാശ പ്രവര്‍ത്തക കൈലാ ജീന്‍ മ്യുള്ളര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.മുള്ളറുടെ മരണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ അനുശോചനം രേഖപ്പെടുത്തി.കൊലപാതകത്തിന് ഉത്തരവാദികളായ ഭീകരരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
സിറിയയിലെ റാഖായില്‍ ജോര്‍ദാന്റെ യുദ്ധ വിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ മ്യൂള്ളര്‍ കൊല്ലപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം ഐസിസ് വെളിപ്പെടുത്തിയിരുന്നു. അരിസോണയിലെ പ്രെസ്‌കോട്ടില്‍നിന്നുള്ള 26കാരിയായ കൈലാ മ്യൂള്ളര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായാണു സിറിയയില്‍ എത്തിയത്. 2013ല്‍ ആലപ്പോ നഗരത്തിലെ ആശുപത്രിയില്‍നിന്നു പുറത്തേക്കു വരുമ്പോഴാണ് ഐസിസ് ഭീകരര്‍ ഇവരെ ബന്ദിയാക്കിയത്. ഐസിസ് കസ്റ്റഡിയിലുണ്ടായിരുന്ന അവസാനത്തെ അമേരിക്കന്‍ ബന്ദിയായിരുന്നു മ്യുള്ളര്‍.
Discussion about this post