കൊൽക്കത്ത: സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം ദി കേരള സ്‌റ്റോറിയ്ക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി. വിലക്കിനെതിരെ പൊതുതാത്പര്യ ഹർജിയാണ് കോടതിയിൽ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബംഗാളിലും തമിഴ്‌നാട്ടിലും സിനിമയ്ക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ അണിയറ പ്രവർത്തകർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.
വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജിയിൽ നൽകിയിരിക്കുന്നത്. വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരാണ്. ആളുകളുടെ ആസ്വാദനത്തിനായുള്ള അവകാശത്തെയും ഇത് ലംഘിക്കുന്നു. അതിനാൽ വിലക്ക് നീക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ടി.എസ് ശിവാഗ്യാനം അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിലാണ് ഹർജി നൽകിയിട്ടുള്ളത്. അടുത്ത ദിവസം തന്നെ ഹർജിയിൽ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. ഹർജികളിൽ ഈ മാസം 15 നാണ് സുപ്രീംകോടതി വാദം കേൾക്കുക.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ദി കേരള സ്‌റ്റോറിയുടെ പ്രദർശനത്തിന് മമതാ ബാനർജി വിലക്കേർപ്പെടുത്തിയത്. ഇതിൽ ബിജെപിയുടെയും സിനിമാ ആരാധകരുടെയും ശക്തമായ പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി ലഭിച്ചിരിക്കുന്നത്.
Discussion about this post