ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചയ്ക്ക് ചൈനയുടെ കാര്യക്ഷമതയെ ആശ്രയിക്കാനാകില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. എല്ലാക്കാര്യത്തിനും ചൈനയെ നോക്കി ഇരിക്കാനാകില്ല, അതിന്റെ ആവശ്യവുമില്ല. ഉത്പാദനമേഖല ശക്തിപ്പെടുത്തുന്നതിന് വേണ്ടി ആഭ്യന്തര നിർമ്മാണം ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദനമേഖലയിൽ രാജ്യം ഇനി കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
രാജ്യത്തിനുള്ളിലെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ചതിലൂടെ അല്ലാതെ ഒരു രാജ്യവും ലോകത്ത് മുന്നിലെത്തിയിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇന്ത്യൻ നിർമ്മിത വസ്തുക്കളേയും ബിസിനസുകളേയും പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം നൽകുന്ന ഉത്പാദനസംരംഭം എന്നതിലുപരിയായി തന്ത്രപ്രധാനമായ നീക്കമാണെന്നും എസ്.ജയശങ്കർ ചൂണ്ടിക്കാട്ടി.
Discussion about this post