ഇസ്ലാമാബാദ്: പാകിസ്താനിൽ 50 കാരനായ ഹിന്ദു പുരുഷന്റെ തലയറുത്ത് കൊന്ന് ഇസ്ലാമിസ്റ്റുകൾ. സിന്ധിലെ സംഗാർ ജില്ലയിലാണ് സംഭവം. അംലഖ് ഭീൽ എന്നയാളാണ് കൊല്ലപ്പെട്ടത്. മകൾ രേഷമ ഭീലിനെ പൂവാലശല്യത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നത്.
രാജ്യത്ത് ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോി മതപരിവർത്തനം നടത്തുന്ന സംഘടനയെ അറിയാമെന്നും ഗ്രാമത്തിൽ നടക്കുന്ന എല്ലാ സംഭവങ്ങളെയും പുറംലോകത്ത് എത്തിക്കുമെന്നും നേരത്തെ അലംഖ് ഭീൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്ലാമിസ്റ്റുകൾ പക വീട്ടിയത്.
അർദ്ധരാത്രിയിൽ വീട്ടിൽ എത്തിയ ഇസ്ലാമിസ്റ്റുകൾ മകളെ ഉപദ്രവിക്കാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച പിതാവിനെ കൊലപ്പെടുത്തുകയുമായിരുന്നു. ആസൂത്രിതമായാണ് കൊലപാതകികൾ എത്തിയത്.
Discussion about this post