ഡല്‍ഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ലഭിച്ച വ്യാജ
ഫണ്ടിന്റെ ഉറവിടം കാണിക്കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍്ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്.ഈ മാസം പതിനഞ്ചിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് സമയത്ത് വ്യാജ കമ്പനികളുടെ പേരില്‍ രണ്ടു കോടി രൂപയുടെ കള്ളപ്പണം സംഭാവനയായി സ്വീകരിച്ചുവെന്നാണ് പാര്‍ട്ടിക്കെതിരെയുള്ള ആരോപണം. എന്നാല്‍ ആരോപണം ആംആദ്മി നിഷേധിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15 നാണ് നാല് വ്യാജകമ്പനികള്‍ അമ്പത് ലക്ഷം രൂപയുടെ നാലു ചെക്കുകള്‍ ആം ആദ്മി പാര്‍ട്ടിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. എന്നാല്‍ ഈ കമ്പനികള്‍ ഒരു ദിവസം പോലും പ്രവര്‍ത്തിക്കുകയോ, ഒരു രൂപയുടെ ബിസിനസ് നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച വളണ്ടിയര്‍മാരുടെ ആരോപണം. വ്യാജ കമ്പനികളിലൂടെ ലഭിച്ച സംഭാവന എവിടെ നിന്ന് വന്നുവെന്ന് ആം ആദ്മി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു
Discussion about this post