ലക്‌നൗ: ഉത്തർപ്രദേശിൽ നഗര തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ മണിക്കൂർ പിന്നിടുമ്പോൾ ബിജെപി ശക്തമായ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. കനത്ത സുരക്ഷയ്ക്ക് കീഴെയാണ് വോട്ടെണ്ണൽ. നഗർ നിഗം, നഗർ പാലിക പരിഷത്ത്, നഗർ പഞ്ചായത്ത് എന്നിവയിലെല്ലാം ബിജെപി ശക്തമായ ആധിപത്യം സ്ഥാപിക്കുകയാണ്.
യുപി നഗർ നിഗത്തിൽ ലക്‌നൗ,ഗോരഖ്പൂർ,എന്നിവടങ്ങളിൽ ശക്തമായ ലീഡ് നിലയാണ് ബിജെപിയ്ക്ക്. ലക്നൗവിൽ ബി.ജെ.പിയുടെ സുഷമ ഖാർക്വാൾ, ഗോരഖ്പൂരിൽ ബി.ജെ.പിയുടെ മംഗളേഷ് ശ്രീവാസ്തവ, വാരണാസിയിൽ ബി.ജെ.പിയുടെ അശോക് തിവാരി എന്നിവരാണ് മുന്നിൽ. ഇവിടങ്ങളിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞു.
17 മേയർമാരുടെയും 200 മുനിസിപ്പാലിറ്റി പ്രസിഡന്റുമാരുടെയും 545 സിറ്റി പഞ്ചായത്ത് പ്രസിഡന്റുമാരുടെയും 1420 കൗൺസിലർമാരുടെയും തിരഞ്ഞെടുപ്പാണ് മെയ് 4, 11 തിയതികളിലായി നടന്നത്. രണ്ട് ഘട്ടമായായിരുന്നു വോട്ടെണ്ണൽ.










