വാഷിംഗ്ടൺ : ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിനെതിരെ ടെസ്ല മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് രംഗത്ത്. ചില പ്രായക്കാരിൽ ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെ ചൂണ്ടിക്കാട്ടിയാണ് മസ്‌കിന്റെ പരാമർശം. ഇത് സംബന്ധിച്ച ഒരു പഠനവും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
13 വയസ്സുള്ള ഒരു സാങ്കൽപ്പിക ഉപയോക്താവിന്റെ പേരിൽ അക്കൗണ്ട് നിർമ്മിച്ച് നടത്തിയ ഗവേഷണമാണിത്. അവരുടെ ഫീഡുകളിൽ ഭക്ഷണ ക്രമക്കേടുകൾ, ശരീര പ്രതിച്ഛായ, സ്വയം ഉപദ്രവിക്കൽ, ആത്മഹത്യ എന്നിവയെക്കുറിച്ചുള്ള ക്ലിപ്പുകളാണ് കൂടുതലായും കാണപ്പെടുന്നത്. ഇത് അത്യന്തം വിനാശകരമാണ് എന്നാണ് മസ്‌ക് പറയുന്നത്.
2020ൽ സ്വകാര്യത പ്രശ്നങ്ങൾ കണക്കിലെടുത്ത് ടിക് ടോക്ക്, വീചാറ്റ് ഉൾപ്പെടെ നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾക്കും ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, കാനഡ, ഡെൻമാർക്ക്, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ന്യൂസിലാന്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് സർക്കാർ വിവരങ്ങൾ ചോർത്തുന്നുവെന്ന് ആരോപിച്ചാണ് പല രാജ്യങ്ങളിലും ഇതിന് നിരോധനം ഏർപ്പെടുത്തിയത്.
Discussion about this post