കോട്ടയം : ഡ്യൂട്ടിക്കിടെ അപകടത്തിൽ പെട്ട് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. നൈറ്റ് പെട്രോളിംഗിനിടെയാണ് സംഭവം. കാട്ടയം രാമപുരം പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ പൊൻകുന്നം സ്വദേശി ജോബി ജോർജ് (52) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചീട്ടുകളി സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നമതിനിടെയാണ് അപകടം നടന്നത്. ഇരുനില കെട്ടിടത്തിൽ കയറിയ ജോബി ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറി ചവിട്ടിത്തുറക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോബി ജോർജ് പുലർച്ചെയോടെയാണ് മരിച്ചത്.












