ന്യൂഡൽഹി; സിബിഐയുടെ പുതിയ ഡയറക്ടറായി കർണാടക ഡിജിപി പ്രവീൺ സൂദിനെ തിരഞ്ഞെടുത്തു. രണ്ടു വർഷമായിരിക്കും അദ്ദേഹത്തിന്റെ കാലാവധി. ഇപ്പോഴത്തെ ഡയറക്ടറായ സുബോദ് കുമാർ ജയ്‌സ്വാൾ മെയ് 25നു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
കർണാടകയിലെ ബിജെപി ഗവൺമെന്റിനെ സഹായിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ ആരോപണമുയർത്തിയതിനെ തുടർന്ന് വാർത്തകളിൽ ഇടംപിടിച്ച ആളായിരുന്നു പ്രവീൺ സൂദ്. പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് (കോൺഗ്രസ്) അധീർ രഞ്ജൻ ചൗധരി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് കഴിഞ്ഞ ദിവസം സൂദിനെ ഡയറക്ടർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
Discussion about this post