കര്‍ണാടകയിലെ മിന്നും ജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസില്‍ അനിശ്ചിതത്വം തുടരുകയാണ്. ഹൈക്കമാൻറ് ആർക്ക് കിരീടം നൽകുമെന്നാണ് അണികൾ ഉറ്റുനോക്കുന്നത്. ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരുപോലെ അവകാശവാദം ഉന്നയിച്ചതോടെയാണ് പാര്‍ട്ടി നേതൃത്വം കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്.
ഡികെ ശിവകുമാറിൻറെ പിറന്നാൾ ദിനമായ ഇന്ന് ഹൈക്കമാൻഡ് സമ്മാനം നൽകുമോ അതോ സിദ്ധരാമയ്യയുടെ അധികാരം പങ്കിടൽ ഫോർമുല പിന്തുടരുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഇതിനുള്ള ഉത്തരം അറിയാം.പിറന്നാള്‍ സമ്മാനമായി പാര്‍ട്ടി ഡി.കെ.യ്ക്ക് മുഖ്യമന്ത്രി സ്ഥാനം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അണികള്‍.
പാര്‍ട്ടിക്ക് വേണ്ടി താന്‍ നിരവധി തവണ എല്ലാം ത്യജിച്ചയാളാണെന്ന് ശിവകുമാർ വ്യക്തമാക്കിയിട്ടുണ്ട്. ഇനി അതുണ്ടാകില്ല എന്ന് പറയാതെ പറയുകയായിരുന്നു ശിവകുമാർ. സിദ്ധരാമയ്യയ്ക്കൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യയുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡി.കെ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നാലെ സിദ്ധരാമയ്യയെ മുഖ്യന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത് മകന്‍ യതീന്ദ്രയാണ്. അച്ഛനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു യതീന്ദ്ര പരസ്യമായി ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ
കര്‍ണാടക മുഖ്യമന്ത്രിയെന്ന പോസ്റ്ററുകള്‍ സിദ്ധരാമയ്യയുടെ വീടിന് മുന്നിലും നിറഞ്ഞു. പാര്‍ട്ടി യോഗത്തിലും സിദ്ധരാമയ്യയ്ക്കായി അണികള്‍ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇത് തന്റെ അവസാന മല്‍സരമാണെന്ന് സിദ്ധരാമയ്യയും പ്രഖ്യാപിച്ചതോടെ പാര്‍ട്ടി വെട്ടിലായി.
Discussion about this post