Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

വൃക്ക തകരാറിലാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പ്രമേഹം, പക്ഷേ പ്രമേഹമുള്ളവരില്‍ വൃക്കരോഗ സാധ്യത നേരത്തെയറിയാം: പുതിയ കണ്ടെത്തല്‍

by Brave India Desk
May 16, 2023, 12:57 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

ടൈപ്പ് 2 പ്രമേഹം ഉള്ളവരില്‍ ഭാവിയില്‍ വൃക്കരോഗമുണ്ടാകാന്‍ സാധ്യതയുണ്ടോ എന്നറിയുന്നതിനുള്ള പുതിയൊരു രീതി വിഭാവനം ചെയ്ത് ഗവേഷകര്‍. ക്ലിനിക്കല്‍ ഡാറ്റയും അതിനൂതന സാങ്കേതികവിദ്യയും സംയോജിപ്പിച്ചുകൊണ്ട് ടൈപ്പ് 2 പ്രമേഹ രോഗികളില്‍ വൃക്കരോഗമുണ്ടാകാന്‍ സാധ്യതയുണ്ടോയെന്നും ഇനി ഉണ്ടെങ്കില്‍ അതൊഴിവാക്കുന്ന രീതിയിലുള്ള ചികിത്സ നല്‍കാനും സാധിക്കുന്ന തരത്തിലുള്ള പുതിയ രോഗനിര്‍ണ്ണയ രീതിയാണ് സ്റ്റാന്‍ഫോര്‍ഡ് ബര്‍ഹം പ്രിബിസിലെ ഗവേഷകര്‍ അവതരിപ്പിച്ചിരിക്കുന്നത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണല്‍ ഇവരുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോകത്ത് വൃക്ക തകരാറിലാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് പ്രമേഹം. ഏഷ്യയില്‍ 50 ശതമാനം അവസാന സ്റ്റേജിലുള്ള വൃക്കരോഗത്തിന്റെയും ഡയാലിസിസിന്റെയും കാരണം പ്രമേഹമാണ്. അമേരിക്കയില്‍ അത് 44 ശതമാനമാണ്. ഭാവിയില്‍ പ്രമേഹരോഗികളിലെ വൃക്കരോഗ സാധ്യത പ്രവചിക്കാന്‍ ഏറ്റവും സഹായകരമായ ഒരു കണ്ടെത്തലാണ് തങ്ങളുടെ പഠനത്തിലുള്ളതെന്ന് സ്റ്റാന്‍ഫോര്‍ഡ് ബര്‍ഹം പ്രിബിസിലെ ബയോഇന്‍ഫോര്‍മാറ്റിക്‌സ് പ്രഫസറും ഡയറക്ടറുമായ കെവിന്‍ ഇപ് പറയുന്നു. പ്രമേഹരോഗികളിലെ വൃക്കരോഗം ഭേദമാക്കുന്നതിനുള്ള ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതില്‍ വലിയ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പക്ഷേ ക്ലിനിക്കല്‍ വിവരങ്ങളെ മാത്രം ആശ്രയിച്ച് ഒരു പ്രമേഹരോഗിക്ക് വൃക്കരോഗം വരുമോ എന്ന് പ്രവചിക്കുന്നതിനുള്ള രോഗനിര്‍ണ്ണയ സംവിധാനങ്ങള്‍ കുറവാണ്. അതുകൊണ്ടുതന്നെ ആരിലാണ് പ്രമേഹം മൂലമുള്ള കിഡ്‌നി രോഗം വരാന്‍ ഏറ്റവുമധികം സാധ്യത എന്ന് പ്രവചിക്കുന്ന സംവിധാനം വളരെ പ്രധാനപ്പെട്ടതാണെന്ന് പഠനത്തിന്റെ ഭാഗമായ, ഹോങ്കോംഗ് സര്‍വ്വകലാശാലയിലെ മെഡിസിന്‍ ആന്‍ഡ് തെറപ്യൂട്ടിക്‌സ് വിഭാഗം പ്രഫസര്‍ റൊണാള്‍ഡ് മാ പറയുന്നു.

Stories you may like

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഡിഎന്‍എ മീഥൈലേഷന്‍ എന്ന പ്രക്രിയയിലെ വിശദാംശങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രമേഹ രോഗികളില്‍ വൃക്കരോഗമുണ്ടാകാനുള്ള സാധ്യത കണക്കാക്കുന്നത്. ഡിഎന്‍എയില്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകാത്ത മാറ്റങ്ങള്‍ സംഭവിക്കുന്ന പ്രക്രിയയാണിത്. ഏതൊക്കെ ജീനുകളാണ് പ്രവര്‍ത്തനസജ്ജമാകുന്നത്, പ്രവര്‍ത്തന രഹിതമാകുന്നത് തുടങ്ങിയ വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ എന്‍കോഡ് ചെയ്യാന്‍ ഡിഎന്‍എ മീഥൈലേഷന്‍ എന്ന പ്രക്രിയയ്ക്ക് കഴിയും. കേവലമൊരു രക്ത പരിശോധനയിലൂടെ ഡിഎന്‍എ മീഥൈലേഷന്‍ പ്രക്രിയയിലെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നതാണ് ഈ പുതിയ കണ്ടെത്തലിന്റെ നേട്ടം.

തങ്ങള്‍ മുന്നോട്ട് വെക്കുന്ന രീതി അനുസരിച്ച് രക്ത സാംപിളിലുള്ള മീഥൈലേഷന്‍ മാര്‍ക്കറുകള്‍ ഉപയോഗിച്ച് നിലവിലെ വൃക്കയുടെ പ്രവര്‍ത്തനവും ഭാവിയിലെ പ്രവര്‍ത്തനവും പ്രവചിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഹോങ്കോംഗ് ഡയബറ്റിസ് രജിസ്റ്ററിലുള്ള 1,200ഓളം രോഗികളുടെ വിശദമായ വിവരങ്ങള്‍ പഠനവിധേയമാക്കിയാണ് ഗവേഷകര്‍ തങ്ങളുടെ പുതിയ രോഗനിര്‍ണ്ണയ മാതൃക വികസിപ്പിച്ചത്. ടൈപ്പ് 2 പ്രമേഹമുള്ള 326 അമേരിക്കക്കാരില്‍ ഗവേഷകര്‍ തങ്ങളുടെ പുതിയ രോഗനിര്‍ണ്ണയ രീതി പരീക്ഷിക്കുകയും ചെയ്തു.

ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ഈ പുതിയ രോഗനിര്‍ണ്ണയ രീതി കൂടുതല്‍ കുറ്റമറ്റതും കാര്യക്ഷമവും ആക്കുന്നതിനുള്ള പണിപ്പുരയിലാണ് ഗവേഷകര്‍ ഇപ്പോള്‍.

Tags: kidney failureDiabetesType 2 Diabetes
Share3
Tweet
Send
Share

Latest stories from this section

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

Latest News

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies