Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യയിൽ നിന്നും റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് വിലക്കണമെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധി; അവിടെ ചെന്ന് ചുട്ട മറുപടി നൽകി എസ് ജയ്ശങ്കർ; യൂറോപ്യൻ യൂണിയന്റെ വിദേശനയ ചട്ടങ്ങൾ വിശദമായി മനസിലാക്കാനും ഉപദേശം

by Brave India Desk
May 17, 2023, 09:42 am IST
in India, Business
Share on Facebook
Tweet
WhatsApp
Telegram

ബ്രസൽസ്: റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങി പെട്രോളിയം ഉൽപ്പന്നങ്ങളാക്കി യൂറോപ്യൻ രാജ്യങ്ങൾക്ക് വിൽക്കുന്ന ഇന്ത്യയുടെ വാണിജ്യതന്ത്രത്തിനെതിരെ രംഗത്ത് വന്ന യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവിക്ക് ചുട്ട മറുപടി നൽകി എസ് ജയ്ശങ്കർ. ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്ത് യൂറോപ്യൻ യൂണിയൻ -ഇന്ത്യ ട്രേഡ് ആൻഡ് ടെക്‌നോളജി കൗൺസിലിന്റെ പ്രഥമ യോഗത്തിന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലായിരുന്നു ജയ്ശങ്കറിന്റെ മറുപടി. ആദ്യം യൂറോപ്യൻ യൂണിയന്റെ വിദേശ നയചട്ടങ്ങൾ വിശദമായി മനസിലാക്കാനായിരുന്നു ജയ്ശങ്കറിന്റെ ഉപദേശം.

യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസപ് ബോറലാണ് ഇന്ത്യയുടെ വാണിജ്യതന്ത്രത്തെ വിമർശിച്ചത്. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങി പെട്രോളിയം ഉൽപ്പന്നങ്ങളാക്കി യൂറോപ്യൻ രാജ്യങ്ങൾക്കും പാശ്ചാത്യരാജ്യങ്ങൾക്കും വിൽക്കുന്ന ഇന്ത്യയുടെ രീതിക്കെതിരെ ബോറൽ രംഗത്ത് വന്നത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ യൂറോപ്യൻ യൂണിയനും പാശ്ചാത്യ രാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധം പൂർണതോതിൽ ഫലിക്കണമെങ്കിൽ ഇന്ത്യയിൽ നിന്നുളള ഈ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനെതിരെയും നടപടി ഉണ്ടാകണമെന്ന് ആയിരുന്നു ബോറലിന്റെ അഭിപ്രായം. എന്നാൽ മൂന്നാമത് ഒരു രാജ്യത്തിലേക്ക് എത്തുന്ന റഷ്യൻ അസംസ്‌കൃത എണ്ണ റഷ്യയുടേതായി പരിഗണിക്കേണ്ടെന്ന് യൂറോപ്യൻ യൂണിയന്റെ വിദേശനയ ചട്ടങ്ങൡ പറഞ്ഞിട്ടുണ്ടെന്ന് എസ് ജയ്ശങ്കർ മറുപടി നൽകി. യൂറോപ്യൻ കൗൺസിലിന്റെ ചട്ടം 833/2014 വിശദമായി മനസിലാക്കാനും ഇന്ത്യൻ വിദേശകാര്യമന്ത്രി ഉപദേശിച്ചു.

ടെക്‌നോളജി കൗൺസിൽ യോഗത്തിൽ ബോറലും പങ്കെടുത്തിരുന്നെങ്കിലും വാർത്താസമ്മേളനത്തിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. അതേസമയം റഷ്യയ്‌ക്കെതിരായ ഉപരോധത്തിന്റെ നിയമപരമായ നിലനിൽപിൽ സംശയം വേണ്ടെന്ന് യൂറോപ്യൻ യൂണിയൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാർഗ്രെറ്റെ വെസ്താഗർ പറഞ്ഞു. വിഷയത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും സൗഹാർദ്ദ ചർച്ചകളാകാമെന്നും അത് പ്രത്യേക പോയിന്റിൽ ഊന്നിയല്ലാതെയാകണമെന്നും മാർഗ്രെറ്റെ കൂട്ടിച്ചേർത്തു.

ജയ്ശങ്കറിനൊപ്പം കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, ഇലക്ടോണിക്‌സ്- സാങ്കേതിക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരും കൗൺസിലിൽ പങ്കെടുത്തിരുന്നു. ക്രിയാത്മക ചർച്ചകളാണ് കൗൺസിൽ യോഗത്തിൽ നടന്നതെന്ന് ജയ്ശങ്കർ ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ ഗവേണൻസും ക്ലീൻ, ഗ്രീൻ എനർജി ടെക്‌നോളജികളും സ്ട്രാറ്റജിക് ടെക്‌നോളജിയും ഉൾപ്പെടെ ചർച്ചകളുടെ ഭാഗമായതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. യൂറോപ്യൻ യൂണിയൻ -ഇന്ത്യ ട്രേഡ് ആൻഡ് ടെക്‌നോളജി കൗൺസിൽ ഇരുവരും തമ്മിലുളള നയതന്ത്ര പങ്കാളിത്തം കൂടുതൽ ഊർജ്ജസ്വലമാക്കുമെന്നും ജയ്ശങ്കർ അഭിപ്രായപ്പെട്ടു.

Tags: crude oilEUjaishankarRussia sanctionsJosep Borrell
Share9
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies