തിരുവനന്തപുരം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നടത്തിയ ആൾമാറാട്ടത്തിൽ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പലിനെതിരെ സംഘടനാ നടപടി. ഡോ.ജി.ജെ.ഷൈജുവിനെ കെപിസിടിഎ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നീക്കി. സംഭവത്തിൽ സംഘടന ഷൈജുവിനോട് വിശദീകരണവും തേടിയിട്ടുണ്ട്. കോൺഗ്രസ് അനുകൂല സംഘടനയാണ് കെപിസിടിഎ.
പ്രിൻസിപ്പലിന് സംഭവിച്ചത് ഗുരുതര വീഴ്ച ആണെന്നും, സ്ഥാനത്ത് നിന്ന് നീക്കുമെന്നും കേരള യൂണിവേഴ്സിറ്റിയും വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച വൈസ് ചാൻസലർക്ക് മുൻപാകെ നേരിട്ട് ഹാജരാകണമെന്നും, വിശദീകരണം നൽകണമെന്നും സർവകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്.
കോളേജ് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെതിരെ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. കോളേജിൽ നടന്ന സംഭവം കോൺഗ്രസ്-സിപിഎം ഗൂഢാലോചനയാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post