മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ താന്‍ ഉന്നയിച്ച ഇരട്ട പൗരത്വ ആരോപണം ശരിയല്ലെങ്കില്‍ അത് തെളിയിക്കേണ്ട ഉത്തരവാദിത്വം രാഹുലിനാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. താന്‍ നിരപരാധിയാണോ എന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിയുടേതാണ്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാക്കോപ്‌സ ലിമിറ്റഡ് എന്ന കമ്പനിയുടെ രേഖകളില്‍ രാഹുല്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്നാണ് കാണിച്ചിട്ടുള്ളത്. ഇതു തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്റെ പക്കലുണ്ട്. ഇനി തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് രാഹുലാണ്- സ്വാമി പറഞ്ഞു.
രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചതായി ആരോപിച്ച സ്വാമി ഇത് സംബന്ധിച്ച ബ്രിട്ടീഷ് കമ്പനിയുടെതെന്ന അവകാശപ്പെടുന്ന രേഖകളും പുറത്തുവിട്ടിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വത്തെ കുറിച്ച് ആരോപിച്ച് പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചിരുന്നു.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാക്കോപ്‌സ ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധി. കൂടാതെ കമ്പനിയുടെ വാര്‍ഷിക വരുമാനവുമായി ബന്ധപ്പെട്ടുള്ള രേഖകളില്‍ രാഹുല്‍ ഗാന്ധി താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് കാണിച്ചിട്ടുണ്ടെന്നും സ്വാമി പറയുന്നു. കമ്പനിയുടെ 65% ഷെയറുകളും രാഹുലിന്റെ പേരിലാണെന്നുമായിരുന്നു സ്വാമിയുടെ ആരോപണം.
സ്വാമിയുടെ ആരോപണങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ആരോപണങ്ങളുന്നയിക്കുന്നതിനു പകരം അന്വേഷണം നടത്തി കുറ്റക്കാരനെങ്കില്‍ തന്നെ ജയിലിലടയ്ക്കാന്‍ രാഹുല്‍ വെല്ലുവിളിവിളിച്ചിരുന്നു.
Discussion about this post