ആലപ്പുഴ : ബിജെപി നേതാവും ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ രൺജീത് ശ്രീനിവാസന്റെ മകൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ A+. ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനിയായ ഭാഗ്യ രൺജീത് ആണ് എല്ലാ വിഷയങ്ങളിലും A+ നേടിയത്. 97 ശതമാനമുണ്ട്.
പോപ്പുലർ ഫ്രണ്ട് ഭീകരർ അച്ഛനെ അതിക്രൂരമായി കൊലപ്പെടുത്തിയപ്പോഴും ഈ കുഞ്ഞ് മനസ് പതറിയില്ല. തന്റെ അച്ഛൻ ആഗ്രഹിച്ചിരുന്ന വിജയം നേടിക്കൊണ്ടാണ് അവൾ എല്ലാവർക്കും മറുപടി കൊടുത്തത്.
2021 ഡിസംബർ 19 ന് രാവിലെ ആറ് മണിയോടാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. പോപ്പുലർഫ്രണ്ട് ഭീകരർ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷം രൺജീത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. 12 പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്.
ശരീരത്തിലാകെ 20 വെട്ടേറ്റ മുറിവുകൾ ഉണ്ടായിരുന്നു. മൂക്ക്, ചുണ്ടുകൾ, കീഴ്ത്താടി, നാക്ക് എന്നിവയും മുറിഞ്ഞിരുന്നു. ഇടതു കണ്ണിന്റെ ഭാഗത്ത്‌വെട്ടേറ്റിരുന്നു. കഴുത്തിലും, തലയിലുമുണ്ടായ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണം.
Discussion about this post