മുംബൈ: കോർഡീലിയ ക്രൂയിസിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാനുമായി മുൻ എൻസിബി ഓഫീസർ സമീർ വാങ്കഡെ നടത്തിയ സംഭാഷണം പുറത്ത്. മകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെ 2021 ഒക്ടോബർ മൂന്നിന് ഷാരൂഖ് ഖാൻ അയച്ച സന്ദേശങ്ങളാണ് ഇത്. തന്റെ മകനെ എങ്ങനെയെങ്കിലും കേസിൽ നിന്നും ഒഴിവാക്കി തരണമെന്ന് ഷാരൂഖ് അഭ്യർത്ഥിക്കുന്നുണ്ട്. ഒരു പിതാവ് എന്ന നിലയിലാണ് താൻ നിങ്ങളോട് സംസാരിക്കുന്നത്. നിങ്ങൾ ഒരു മാന്യവ്യക്തിയും നല്ലൊരു ഭർത്താവും ആണെന്ന് അറിയാം. തന്റെ കുടുംബത്തെ ഏത് വിധേനയും സംരക്ഷിക്കുകയാണ് ആവശ്യം. അതുകൊണ്ടതന്നെ അവനെ ജയിൽ അടയ്ക്കരുത്.
മകനെ ജയിലിൽ അടച്ചാൽ അവൻ തകർന്ന് പോകും. ചില സ്ഥാപിത തത്പരരായ വ്യക്തികളുടെ പേരിൽ തന്റെ മകൻ തളർന്നൂകൂട. മകനെ ജയിലിൽ അടയ്ക്കില്ലെന്ന് ഉറപ്പ് നൽകണം എന്നും ഷാരൂഖ് വാട്‌സ് ആപ്പിലൂടെ ആവശ്യപ്പെടുന്നുണ്ട്.
ആര്യൻ ഖാനെ കേസിൽ നിന്നും കുറ്റവിമുക്തനാക്കാൻ വൻ തുക കോഴ ആവശ്യപ്പെട്ട കേസിൽ അന്വേഷണം നേരിടുകയാണ് സമീർ വാങ്കഡെ. കഴിഞ്ഞ ദിവസം തനിക്കെതിരായ എഫ്‌ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വാങ്കഡെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാട്‌സ് ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നിരിക്കുന്നത്.
Discussion about this post