ഛണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തി കടന്നെത്തിയ ഡ്രോണുകൾ വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്. പാകിസ്താനിൽ നിന്നും അതിർത്തി കടന്ന് എത്തിയ രണ്ട് ഡ്രോണുകളാണ് വെടിവച്ച് വീഴ്ത്തിയത്. ഇന്നലെ രാത്രിയോടെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു സംഭവം.
അതിർത്തി മേഖലയിൽ പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു ബിഎസ്എഫ്. ഇതിനിടെ ഡ്രോണിന്റെ മൂളൽ ശബ്ദം കേട്ടു. ഇതോടെ ബിഎസ്എഫ് പരിശോധന ആരംഭിക്കുകയായിരുന്നു. പരിശോധനയിൽ പാകിസ്താൻ ഭാഗത്ത് നിന്നും ആദ്യ ഡ്രോൺ അതിർത്തി കടക്കുന്നതായി കണ്ടു. ഇതോടെ വെടിയുതിർക്കുകയായിരുന്നു. ഡിഐജി മാട്രിസ് 300 ആർടികെ എന്ന ഡ്രോൺ ആണ് ആദ്യം വെടിവെച്ചത്. ഇതിന് പിന്നാലെ രണ്ടാമത്തെ ഡ്രോണും ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഇതിന് ശേഷം ഇന്നലെ രാത്രി നടത്തിയ തിരച്ചിൽ ഒരു ഡ്രോണിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് കണ്ടത്. ഇതിന് പിന്നാലെ ഇന്ന് രാവിലെ വീണ്ടും പരിശോധന നടത്തിയിരുന്നു. ഇതിലാണ് രണ്ടാമത്തെ ഡ്രോണിന്റെ അവശിഷ്ടങ്ങൾ കണ്ടത്. രണ്ടാമത്തെ ഡ്രോണിൽ നിന്നും 2.6 കിലോ മയക്കുമരുന്നും കണ്ടെടുത്തു.
Discussion about this post