ന്യൂഡൽഹി : അന്താരാഷ്ട്ര അതിർത്തി കടന്ന് ഇന്ത്യയിലേക്ക് എത്തിയ ഡ്രോൺ വെടിവെച്ചിട്ട് സൈന്യം. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ഡ്രോൺ വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നും പിടിച്ചെടുത്തു. രണ്ട് ദിവസത്തിനിടെ ഇത് നാലാം തവണയാണ് ഡ്രോൺ വഴിയുള്ള ലഹരിക്കടത്ത് പിടികൂടുന്നത്.
”പാകിസ്താനിൽ നിന്നുള്ള ഒരു ഡ്രോൺ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് അമൃത്സർ സെക്ടറിലെത്തി. ഇത് കണ്ടെത്തിയതോടെ വെടിവെച്ചിട്ടു. പരിശോധനയിൽ ഡ്രോണിലൂടെ മയക്കുമരുന്ന് കടത്തിയതായി കണ്ടെത്തി” ബിഎസ്എഫ് പഞ്ചാബ് ഫ്രോണ്ടിയർ ട്വീറ്റിൽ പറഞ്ഞു.
https://twitter.com/BSF_Punjab/status/1659953324463112194?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1659953324463112194%7Ctwgr%5E8e63e15e42dc940120be8334d401537c7450b012%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2F
രണ്ട് ദിവസത്തിനിടെ ഇത് നാലാം തവണയാണ് സംശാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ കണ്ടെത്തുന്നത്. ആദ്യ ഡ്രോൺ അമൃത്സർ ജില്ലയിലെ ഉദർ ധരിവാൾ ഗ്രാമത്തിൽ നിന്നാണ് കണ്ടെടുത്തത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയ്ക്ക് ഡ്രോൺ ശ്രദ്ധയിൽ പെട്ടതോടെ വെടിയുതിർക്കുകയായിരുന്നു. അമൃത്സർ ജില്ലയിലെ രത്തൻ ഖുർദ് ഗ്രാമത്തിൽ നിന്ന് രണ്ടാമത്തെ ഡ്രോൺ കണ്ടെത്തി.
ഡ്രോണിൽ ഘടിപ്പിച്ച 2.6 കിലോ ഹെറോയിൻ അടങ്ങിയ രണ്ട് പാക്കറ്റുകളും രത്തൻ ഖുർദ് ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി മൂന്നാമത്തെ ഡ്രോൺ വെടിവെച്ചിട്ടെങ്കിലും ഇത് പാകിസ്താനിൽ വീണത് കാരണം വീണ്ടെടുക്കാനായില്ല.
Discussion about this post