കൊച്ചി : പോലീസുകാരൻ സഞ്ചരിച്ച കാർ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയി. എറണാകുളം ഹാർബർ പാലത്തിൽ വച്ചാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ചുള്ളിക്കൽ സ്വദേശി വിമൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ബൈക്ക് ഇടിച്ച് തെറിപ്പിച്ച കാർ പാഞ്ഞ് പോയി രണ്ട് കിലോമീറ്റർ അപ്പുറത്ത് വിജനമായ പ്രദേശത്താണ് നിർത്തിയത്. പിന്നാലെ ബൈക്കിലെത്തിയ രണ്ട് പേർ അപകടം നടന്ന വിവരം കാറിലുണ്ടായിരുന്നവരെ ധരിപ്പിച്ചപ്പോൾ ഇവർ തട്ടിക്കയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവ് തോപ്പുംപടി പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.












