തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന കാര്യം ജനങ്ങളുടേയും പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണണ്ടതില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനെമെടുക്കുക ജനങ്ങളുടെ തീരുമാനം അറിഞ്ഞതിന് ശേഷമായിരിക്കും. തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ആരു നയിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും വി.എസ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ വി.എസ് നയിക്കുന്നതാണ് ഉചിതമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞിരുന്നു. എന്നാല്‍, തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ സി.പി.എമ്മിനെ അനുവദിക്കണമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇതിന് മറുപടിയായി പറഞ്ഞത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനിക്കുന്ന പതിവ് ഇല്ലെന്നും കോടിയേരി പറഞ്ഞിരുന്നു.
Discussion about this post