തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്.എന്‍.ഡി.പി യൂണിയന് എതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ട യൂണിയന് എതിരെയാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പണം വകമാറ്റി ചെലവഴിച്ചതിനും പലിശയ്ക്ക് നല്‍കിയതിനും ആണ് പത്തനംതിട്ട യൂണിയന് എതിരെ കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റും കെപ്കോ ചെയര്‍മാനുമായ കെ. പത്മകുമാറിനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2007 മുതല്‍ 2011 വരെ മൈക്രോഫിനാന്‍സില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരായിലാണ് കേസ്.
Discussion about this post