തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ തന്നെ കുടുക്കിയതാണെന്ന് അറസ്റ്റിലായ രാഹുല്‍ പശുപാലന്. ഭരണത്തിലുള്ളവരാണ് തന്നെ കുടുക്കിയത്. ഇന്നോ നാളെയോ കൊണ്ട് ലോകം അവസാനിക്കുന്നില്ലെന്നും ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
അതേ സമയം ജാമ്യം കിട്ടിയാല്‍ എല്ലാം തുറന്നുപറയുമെന്ന് ഒന്നാം പ്രതി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രാഹുല്‍ പഷുപാലനും ഭാര്യ രശ്മിയുമടക്കം 12 പേരാണ് പോലീസ് കസ്റ്റഡിയിലായത്.
നവംബര്‍ 16 രാത്രി ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ കുരുക്കാനുള്ള ക്രൈം ബ്രാഞ്ചിന്റെ ‘ഓപ്പറേഷന് ബിഗ് ഡാഡി’യിലാണ് വന്‍ പെണ്‍വാണിഭ സംഘം പിടിയിലാകുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തികൊണ്ടുവന്നതുള്പ്പെടെയുള്ള കേസുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post