ബംഗളൂരു: കർണാടകയിൽ അധികാരത്തിലേറിയതിന് പിന്നാലെ അക്രമ രാഷ്ട്രീയവുമായി കോൺഗ്രസ്. ബിജെപി പ്രവർത്തകരെ ആക്രമിച്ചു. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ആക്രമണത്തിൽ നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു.
ബന്ദ്വാല താലൂക്കിലെ മാനി എന്ന പ്രദേശത്തായിരുന്നു ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇവിടെ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും, ബിജെപിയുമായുള്ള വാക്ക് തർക്കത്തിൽ ഇത് കലാശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് ബുധനാഴ്ചത്തെ സംഭവം എന്നാണ് വ്യക്തമാകുന്നത്.
പ്രദേശത്ത് ബിജെപി പ്രവർത്തകർ സംസാരിച്ച് നിൽക്കുകയായിരുന്നു. ഇതിനിടെ ഒമ്നി വാനിൽ എത്തിയ സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബിജെപി പ്രവർ്ത്തകരെ ഇവർ ക്രൂരമായി മർദ്ദിച്ചു. പ്രദേശവാസികളാണ് ബിജെപി പ്രവർത്തകരെ ആശുപത്രിയിൽ എത്തിച്ചത്.
ബജ്രംഗ്ദൾ നേതാവ് മഹേന്ദ്ര, ബിജെപി നേതാവ് പ്രശാന്ത് നായിക് എന്നിവർക്ക് ആക്രമണത്തിൽ സാരമായി പരിക്കേറ്റു. സംഭവത്തിൽ ബിജെപി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Discussion about this post