തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ പേരില്‍ നടന്നത് മനുഷ്യക്കടത്താണെന്ന് പോലീസ്. പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
രാഹുല്‍ പശുപാലന് ഉള്‍പ്പെടെയുള്ളവരുടെ മുംബൈ ബന്ധം അന്വേഷിക്കണം. ആവശ്യമെങ്കില്‍ പ്രതികളെ മുംബൈയില്‍ കൊണ്ടുപോയി തെളിവെടുക്കണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കൂടുതല്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട് ഇത് വ്യക്തമാക്കി അന്വേഷിക്കണമെന്നും പോലീസ് പറഞ്ഞു.
തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവനുസരിച്ച് 12 പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. രാഹുല്‍ അടക്കം ആറുപേരെ ഏഴുദിവസത്തേക്കും കൊച്ചുസുന്ദരികള്‍ എന്ന ഫെയ്സ്ബുക്ക് വഴി വ്യക്തിഹത്യ നടത്തിയ കേസിലെ മറ്റ് ആറുപേരെ നാലുദിവസത്തേക്കുമാണ് കസ്റ്റഡിയില്‍വിട്ടത്.
Discussion about this post