ഡല്‍ഹി: ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ അല്‍ഖായിദയ്ക്ക് പാക്ക് രഹസ്യാന്വേഷണ ഏജന്‍സി (ഐഎസ്ഐ) സഹായങ്ങള്‍ ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിന് അല്‍ഖ്വയിദയെ സഹായിക്കാന്‍ ഐ.എസ്.ഐ തയ്യാറായേക്കുമെന്നാണ് സൂചന.
ഇന്ത്യയിലെ അല്‍ ഖ്വയിദ വിഭാഗത്തിന് ചുവടുറപ്പിക്കാന്‍ സാധിച്ചിട്ടില്ല. ലഷ്കറെ ത്വയ്ബയുടെയോ ഇന്ത്യന്‍ മുജാഹിദിന്റെയോ പിന്തുണ ആവ്ശ്യമാണ്. എന്നാല്‍ ഐ.എസ്.ഐയുടെ സമ്മതമില്ലാതെ ഈ ഭീകരസംഘടനകളുമായി അല്‍ ഖ്വയ്ദയ്ക്ക് കൈകോര്‍ക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേ സമയം പാക് ഭീകര സംഘടനകള്‍ക്ക് പുറമെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം സ്ഥാപിക്കുന്നതിനും അല്‍ ഖ്വായിദ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് മുംബൈയിലും ഡല്‍ഹിയിലും കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
Discussion about this post