Thursday, June 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വ്യാജരേഖ ചമച്ച് സിവിൽ സർവ്വീസ് നേടിയെന്ന് വാദിച്ചു; യു.പി.എസ്.സിയെ പ്രതികൂട്ടിലാക്കി; വിവാദ നായിക അയ്ഷ മക്രാനിക്കും തുഷാറിനും എതിരെ നടപടി

by Brave India Desk
May 26, 2023, 06:59 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; സിവിൽ സർവ്വീസ് ഫല പ്രഖ്യാപത്തിന് ശേഷം വ്യാജരേഖ ചമച്ച് റാങ്ക് ജേതാവെന്ന് വാദിച്ച രണ്ട് ഉദ്യോഗാർത്ഥികൾക്കെതിരെ കേസെടുക്കുന്ന കാര്യം പരിഗണനയിൽ. മദ്ധ്യപ്രദേശ് സ്വദേശിയായ അയ്ഷ മക്രാനി,ഹരിയാന സ്വദേശിയായ തുഷാർ എന്നിവർക്കെതിരെയാണ് നടപടി ആലോചിക്കുന്നത്.

രണ്ടുപേരുടെയും അവകാശവാദങ്ങൾ വ്യാജമാണ്. റാങ്ക് ജേതാവെന്ന് കാണിക്കാനായി അവർ തങ്ങൾക്ക് അനുകൂലമായ വ്യാജ രേഖകൾ ഉണ്ടാക്കിയെന്ന് യുപിഎസ്.സി ഇറക്കിയ പ്രസ്താവനയിൽ ആരോപിക്കുന്നു. കേന്ദ്രസർക്കാർ (പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ്) വിജ്ഞാപനം ചെയ്ത 2022 ലെ സിവിൽ സർവീസസ് പരീക്ഷയുടെ ചട്ടങ്ങളുടെ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് അയ്ഷ മക്രാനിയും തുഷാറും പ്രവർത്തിച്ചത്. അതിനാൽ, പരീക്ഷാ ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച്, രണ്ട് ഉദ്യോഗാർത്ഥികൾക്കെതിരെ അവരുടെ വഞ്ചനാപരമായ പ്രവൃത്തികൾക്ക് ക്രിമിനൽ, അച്ചടക്കപരമായ ശിക്ഷാ നടപടികൾ യുപിഎസ്സി ആലോചിക്കുന്നുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.

Stories you may like

കോച്ചിംഗിന് പോയില്ല, വീട്ടിലിരുന്ന് പഠിച്ചു; റാങ്ക് നേടാൻ കേരളം വിട്ട് പോകണമെന്നില്ല; തന്റെ വിജയമന്ത്രം തുറന്നുപറഞ്ഞ് യുപിഎസ്‌സി ആറാം റാങ്കുകാരി

Breaking- കൊവിഡ് വ്യാപനം; സിവിൽ സർവീസ് പരീക്ഷ മാറ്റി വെച്ചു

കഴിഞ്ഞ ദിവസമാണ് മദ്ധ്യപ്രദേശുകാരിയായ അയ്ഷ മക്രാനി, തനിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ 184ാം റാങ്ക് കിട്ടിയെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ദേവദാസ് ജില്ലയിലുള്ള നസറുദ്ദീന്റെ മകള് അയ്ഷ ഫാത്തിമയ്ക്കും ഇതേ റാങ്ക് ലഭിച്ചെന്ന് പിന്നീട് വാർത്ത വന്നു. പരിശോധനയിൽ രണ്ട് അയ്ഷമാർക്കും ഒരേ റോൾ നമ്പർ ആണെന്ന് വ്യക്തമായി. അഡ്മിറ്റകാർഡിൽ ഇരുവരുടെയും റോൾ നമ്പർ 7811744 എന്നാണ് രേഖപ്പെടുത്തിയത്. പരീക്ഷ എഴുതിയെന്നും ഇന്റർവ്യൂവിന് ഹാജരായെന്നും രണ്ട് പെൺകുട്ടികളും അവകാശപ്പെട്ടു. ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവ്വീസ് ലഭിച്ചെന്ന് അയ്ഷ മക്രാനിയും നാലാമത്തെ ശ്രമത്തിൽ സിവിൽ സർവ്വീസ് ലഭിച്ചതായി അയ്ഷ ഫാത്തിമയും അവകാശപ്പെട്ടു. പിന്നാലെ യുപിഎസ്.സി നടത്തിയ പരിശോധനയിലാണ് അയ്ഷ മക്രാനിയുടേത് വ്യാജ അവകാശവാദമാണെന്ന് തെളിഞ്ഞത്.

ആയഷ മക്രാനിയുടെ അഡ്മിറ്റ് കാർഡിൽ വ്യക്തിത്വ പരീക്ഷയുടെ തീയതി ഏപ്രിൽ 25 എന്നും ആ ദിവസം വ്യാഴാഴ്ച എന്നും രേഖപ്പെടുത്തിയിരുന്നു. അയാഷ ഫാത്തിമയുടെ കാർഡിൽ, വ്യക്തിത്വ പരീക്ഷയുടെ തീയതി ഏപ്രിൽ 25 ആയിരുന്നു, എന്നാൽ ദിവസം ചൊവ്വാഴ്ചയായിരുന്നു. കലണ്ടർ പ്രകാരം ഏപ്രിൽ 25 ചൊവ്വാഴ്ചയായിരുന്നു. അയ്ഷ ഫാത്തിമയുടെ അഡ്മിറ്റ് കാർഡിൽ യുപിഎസ്സിയുടെ വാട്ടർ മാർക്ക് ഉണ്ട്, അതേസമയം അലിരാജ്പൂരിലെ അയ്ഷയുടെ അഡ്മിറ്റ് കാർഡ് ക്യൂആർ കോഡില്ലാതെ പ്ലെയിൻ പേപ്പറിലെ പ്രിന്റൗട്ടിനോട് സാമ്യമുള്ളതാണ്. ഇതാണ് അയ്ഷ ഫാത്തിമയ്‌ക്കെതിരായ സംശയങ്ങൾക്ക് കാരണമായത്.

ഹരിയാന സ്വദേശിയായ തുഷാർ, അതേ പേരുള്ള 44 ാം റാങ്കുകാരൻ തുഷാറിൻ്റെ വ്യക്തിവിവരങ്ങൾ ഉപയോഗിച്ചാണ് അവകാശവാദം നടത്തിയത്. അന്വേഷണത്തിൽ വ്യാജ അവകാശവാദം ഉന്നയിച്ച തുഷാർ പ്രിലിമിനറി പരീക്ഷ പോലും പാസായിട്ടില്ലെന്ന് വ്യക്തമായി.

Tags: UPSCAysha MakraniUnion Public Service Commission
ShareTweetSendShare

Discussion about this post

Latest stories from this section

കുറ്റക്കാരനാണെങ്കില്‍ പോലും വേണ്ടതിലധികം ശിക്ഷ അനുഭവിച്ച് കഴിച്ചു; മഅദനിക്ക് നിരുപാധികം മാപ്പ് നല്‍കണം; സിദ്ധരാമയ്യക്ക് ജസ്റ്റിസ് കട്ജുവിന്റെ കത്ത്

”നടപടിയെടുക്കാൻ നൽകിയ സമയം അവസാനിച്ചു, ഇനി എന്ത് സംഭവിക്കുമെന്ന് കാണാം”; അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും വാളെടുത്ത് സച്ചിൻ പൈലറ്റ്

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

Next Post

കീർത്തിയുടെ സുഹൃത്താണ് ഫര്‍ഹാന്‍, മകൾക്കെതിരെ പ്രചരിക്കുന്നത് അടിസ്ഥാനമില്ലാത്ത വാർത്ത; ഇതൊക്കെ വളരെ കഷ്ടമാണ്, ജീവിക്കാൻ അനുവദിക്കണമെന്ന് സുരേഷ് കുമാർ

Latest News

കുറ്റക്കാരനാണെങ്കില്‍ പോലും വേണ്ടതിലധികം ശിക്ഷ അനുഭവിച്ച് കഴിച്ചു; മഅദനിക്ക് നിരുപാധികം മാപ്പ് നല്‍കണം; സിദ്ധരാമയ്യക്ക് ജസ്റ്റിസ് കട്ജുവിന്റെ കത്ത്

അർനോൾട്ടിനെ മറികടന്നു; ലോകസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇലോൺ മസ്‌ക്

”നടപടിയെടുക്കാൻ നൽകിയ സമയം അവസാനിച്ചു, ഇനി എന്ത് സംഭവിക്കുമെന്ന് കാണാം”; അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും വാളെടുത്ത് സച്ചിൻ പൈലറ്റ്

അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies