ഇസ്ലാമാബാദ്: പാകിസ്താൻ തെഹ്രീകെ ഇൻസാഫ് ചെയർമാനും മുൻ പാക് പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെ പരിഹസിച്ച് നവാസ് ഷെരീഫിന്റെ മകളും നവാസ് ഷെരീഫിന്റെ മകളും പാകിസ്താൻ മുസ്ലിം ലീഗ് നവാസ് സീനിയർ വൈസ് പ്രസിഡന്റുമായ മറിയം നവാസ്. ഇമ്രാൻ ഖാന്റെ കളി അവസാനിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു മറിയം നവാസ് പറഞ്ഞത്. മുതിർന്ന അംഗങ്ങൾ കൂട്ടമായി പാർട്ടി വിടുന്നതിനെ പരിഹസിച്ചായിരുന്നു മറിയം നവാസിന്റെ വാക്കുകൾ.
പിഎംഎൽഎന്നിന്റെ യുവജന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഈ മാസം ആദ്യം പാകിസ്താനിൽ നടന്ന അക്രമസംഭവങ്ങളേയും അവർ ശക്തമായി അപലപിച്ചു. ” ഇമ്രാന്റെ പാർട്ടിയിൽ നേതാക്കൾ കൂട്ടമായി പിരിയുകയാണ്. നിരവധി ചോദ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് അവർ പാർട്ടി വിട്ട് പോകുന്നത്. നേതാവ് തന്നെ കുറുക്കനായാൽ അതിൽ ജനങ്ങൾ എങ്ങനെ നിൽക്കും. എല്ലാത്തിന്റേയും സൂത്രധാരൻ അയാളാണെന്ന് ജനങ്ങൾ മനസിലാക്കിക്കൊണ്ടിരിക്കുകയാണ്.
അതിന്റെ ഫലം ഇന്ന് അയാളുടെ പാർട്ടിയിലെ ആളുകൾ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ആളുകൾ തന്നെ അതുകൊണ്ട് സത്യത്തെ വിളിച്ച് പറയുകയാണെന്നും” മറിയം നവാസ് പറഞ്ഞു. അക്രമസംഭവങ്ങൾക്ക് പിന്നിൽ ഇമ്രാനാണെന്ന് ആരോപിച്ചാണ് നേതാക്കൾ കൂട്ടമായി പാർട്ടി വിട്ട് പോകുന്നത്. അതേസമയം തന്റെ അനുയായികൾക്കെതിരെ നടക്കുന്നത് പകപോക്കലാണെന്നാണ് ഇമ്രാന്റെ ആരോപണം.
Discussion about this post