ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉദ്ഘാടന ചടങ്ങിനായി എത്തിച്ചേർന്നു. ലോക്സഭ സ്പീക്കർ ഓം ബിർലയും മോദിക്കൊപ്പമുണ്ടായിരുന്നു. മന്ത്രദ്ധ്വനികൾ നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ പ്രധാനമന്ത്രി പൂജ നടക്കുന്ന പന്തലിൽ പ്രവേശിച്ചു. തമിഴ് ആധീനങ്ങളുടെ ആചാര്യന്മാർ ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്. തുടർന്ന് ഗണപതി ഹോമ ചടങ്ങുകളിൽ പങ്കെടുത്തു.കോളറു പതികത്തിലെ മന്ത്രങ്ങൾ മുഴങ്ങുന്നതിനിടെ ആധീനങ്ങൾ ഒരുമിച്ച് പ്രധാനമന്ത്രിക്ക് ചെങ്കോൽ നൽകി. തുടന്ന് ലോക്സഭ സ്പീക്കർ ഓം ബിർലയ്ക്കൊപ്പം പ്രധാനമന്ത്രി ലോക്സഭയിൽ സ്പീക്കറുടെ ഇരിപ്പിടത്തിനു പിന്നിലായി ധർമ്മത്തിന്റെ ചെങ്കോൽ സ്ഥാപിച്ചു.
പാർലെമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത തൊഴിലാളികളുടെ പ്രതിനിധികളെ പ്രധാനമന്ത്രി ആദരിച്ചു. തുടർന്ന് സർവ്വ ധർമ്മ പ്രാർത്ഥന നടന്നു.
Discussion about this post